Wednesday, September 30, 2026

ചരിത്ര നേട്ടത്തിനു പിന്നാലെ, പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Addresses Nation Today) ഇന്ന് രാവിലെ പത്ത് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം ഇന്നലെ 100 ഡോസ് വാക്‌സിൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന അറിയിപ്പ് വന്നത്.

അതേസമയം വാക്‌സിൻ വിതരണത്തിലെ ചരിത്രനേട്ടത്തിന് പിന്നിൽ ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളുടേയും 130 കോടി ജനങ്ങളുടേയും ഇന്ത്യൻ ശാസ്ത്രത്തിന്റേയും പ്രയത്‌നമാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. നേട്ടത്തിന് പിന്നാലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

രാജ്യം ചരിത്രനേട്ടമുണ്ടാക്കിയതിന് പിന്നാലെയുള്ള പ്രധാനമന്ത്രിയുടെ ആദ്യ സംബോധനയാണിത്.
എന്നാല്‍ ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം നൂറുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാമാരിക്കെതിരേ ശക്തമായ സുരക്ഷാകവചമാണ് 100 കോടി പ്രതിരോധവാക്‌സിന്‍ നല്‍കിയതിലൂടെ രാജ്യം തീര്‍ത്തിരിക്കുന്നത്.

Related Articles

Latest Articles