തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജപാസ്‌പോര്‍ട്ടുകള്‍ പെരുകുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. കേരളത്തില്‍നിന്നുള്ള പാസ്‌പോര്‍ട്ടുകള്‍ രാജ്യവിരുദ്ധശക്തികള്‍ കൈക്കലാക്കി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം സംസ്ഥാന പോലീസിന് പലതവണ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഇതുവരെ നടപടിയില്ല. വിദേശരാജ്യങ്ങളിലെ ഭീകരാക്രമണങ്ങളുടെ പങ്ക് കേരളത്തിലുള്ളവരിലേക്ക് എത്താന്‍ തുടങ്ങിയതോടെയാണ് വ്യാജ പാസ്‌പോര്‍ട്ട് വിഷയത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചത്.
10 വര്‍ഷം മുമ്പ് വ്യാജരേഖകള്‍ ചമച്ച് കാസര്‍കോട് നിന്ന് ഇരുനൂറോളം പേര്‍ പാസ്‌പോര്‍ട്ടുകള്‍ നിര്‍മിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ 2015ല്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് പിടിച്ച പാസ്‌പോര്‍ട്ടുകളില്‍ ചിലത് കേരളത്തില്‍ നിര്‍മിച്ചതാണെന്നും വ്യക്തമായിരുന്നു. സംസ്ഥാനത്തെ മതതീവ്രവാദികള്‍ വിദേശത്തേക്ക് കടക്കാന്‍ ഇത്തരം പാസ്‌പോര്‍ട്ടുകളാണ് ഉപയോഗിക്കുന്നത്. അടുത്തിടെ കുവൈറ്റിലേക്ക് ഇന്ത്യന്‍ വ്യാജ പാസ്‌പോര്‍ട്ടുമായി കടക്കാന്‍ ശ്രമിച്ച ആറ് ശ്രീലങ്കന്‍ പൗരന്മാരെ പിടികൂടിയിരുന്നു.കൊടുംക്രിമിനലും പിടികിട്ടാപ്പുള്ളിയുമായ ബംഗ്ലാദേശ് സ്വദേശി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പിടിയിലായിരുന്നു. ഇതിന്‍റെ ഉറവിടവും എന്‍ഐഎ അന്വേഷിക്കും.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…