Categories: India

ഹിന്ദുസ്ഥാന്‍ നിലനില്‍ക്കാന്‍ ആര്‍ എസ് എസ് വേണമെന്ന് രാജസ്ഥാന്‍ ബി ജെ പി അധ്യക്ഷന്‍ സതീഷ് പൂനിയ

ജയ്പുര്‍: ആർഎസ്എസ് ഒരു സ്ഥാപനം മാത്രമല്ല, രാജ്യത്തെയും ലോകത്തെയും മാറ്റാൻ ശക്തിയുളള ഒരു വിപ്ലവമാണെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.

ആർഎസ്എസ് ഇല്ലായിരുന്നുവെങ്കിൽ ഹിന്ദു സ്ഥാൻ ഉണ്ടാകുമായിരുന്നില്ലെന്നും സതീഷ് പൂനിയ വ്യക്തമാക്കി. കോൺഗ്രസിനെതിരെയും പൂനിയ ആഞ്ഞടിച്ചു. ചരിത്രം മറച്ചു വയ്ക്കാനാകില്ല. മുഗളരുമായും ബ്രിട്ടീഷ് കാരുമായും ഇടപാടുകൾ നടത്തി ഈ ജനതയെ വിഭജിച്ചതും, രാം മന്ദിർ പൊളിച്ചതും ആരാണെന്ന് പൂനിയ ചോദിച്ചു.

ഇന്ത്യയിൽ ഇപ്പോൾ ജനാധിപത്യം സുരക്ഷിതമാണ്. രാഷ്ട്രം ആത്മാഭിമാനത്തോടെ ലോക ഭൂപടത്തിൽ തിളങ്ങുന്നു.ആർഎസ്എസ് ഒരു വാക്കോ സ്ഥാപനമോ അല്ല, രാജ്യത്തെയും ലോകത്തെയും മാറ്റാൻ കഴിയുന്ന വിപ്ലവമാണെന്നതിന് തെളിവാണിതെന്നും പൂനിയ കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

മൈക്രോഫിനാൻസ് തട്ടിപ്പുകേസ്: അന്വേഷണത്തിലെ ആറ് വർഷത്തെ കാലതാമസത്തിൽ വിജിലൻസിനെ നിർത്തി പൊരിച്ച് ഹൈക്കോടതി!

എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആറ് വർഷത്തിലേറെയായി തുടരുന്ന അസാധാരണമായ കാലതാമസത്തിൽ വിജിലൻസിനെയും ആഭ്യന്തര വകുപ്പിനെയും കേരള…

22 minutes ago

ലോക്സഭാ സീറ്റുകൾ 850 ആക്കാൻ ചരിത്രനീക്കം: മണ്ഡല പുനർനിർണയ ബിൽ കേന്ദ്രമന്ത്രിസഭ ഇന്ന് പരിഗണിക്കും!

നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്തുന്നതിനുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ…

2 hours ago

പ്രോജക്ട് ചീറ്റയ്ക്ക് ചരിത്ര കുതിപ്പ്: കുനോയിൽ ഒമ്പത് കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ രാജ്യത്തെ ചീറ്റകളുടെ എണ്ണം 62 ആയി!

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒമ്പത് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ പ്രോജക്ട് ചീറ്റ പദ്ധതി പുതിയ ചരിത്ര നാഴികക്കല്ല് പിന്നിട്ട്, രാജ്യത്തെ…

2 hours ago

ബസ്തറിൽ മാവോയിസ്റ്റ് ശൃംഖലയ്ക്ക് കനത്ത തിരിച്ചടി; 13 ലക്ഷം തലയ്ക്ക് വിലയിട്ട രണ്ട് കേഡർമാർ കീഴടങ്ങി, ആയുധങ്ങളും പണവും പിടിച്ചെടുത്തു!

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ മാവോയിസ്റ്റ് ശൃംഖലയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച്, ആകെ 13 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രണ്ട് മാവോയിസ്റ്റ്…

3 hours ago

റൺവേയായി ഗുജറാത്തിലെ ദേശീയപാത: NH-754Aയിൽ ഭാരതീയ സൈന്യത്തിന്റെ നാല് വിമാനങ്ങൾ പറന്നിറങ്ങി, സൈന്യം–NHAI ഏകോപനത്തെ പ്രശംസിച്ച് നിതിൻ ഗഡ്കരി

ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…

16 hours ago

ഭരണമാറ്റത്തിന് ശേഷവും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാതെ ബംഗ്ലാദേശ്: ഉയർന്ന പണപ്പെരുപ്പവും തളർന്ന നിക്ഷേപവും വ്യവസായ മേഖലയ്ക്ക് തിരിച്ചടി

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…

16 hours ago