Kerala

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം!കെപിസിസി ഭാരവാഹികൾക്കെതിരെ നടപടിയെടുക്കണം;കെ.സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസി ഭാരവാഹികൾക്കെതിരെ
നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിൻ്റെ കേരള ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ നിന്നാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയായ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്.

പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. അഞ്ച് വർഷം മുമ്പ് ഇതേ അക്കൗണ്ടിൽ നിന്നാണ് ഈ വ്യാജ വീഡിയോ ആദ്യം പ്രചരിപ്പിച്ചത്. ഇത് വ്യാജമാണെന്ന് അന്നേ തെളിഞ്ഞതാണ്. എന്നാൽ അതിന് മാപ്പ് പറയുന്നതിന് പകരം വീണ്ടും വ്യാജ വിഡിയോ പ്രചരിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്തത്.

വ്യോമസേനയുടെ സുരക്ഷ ഹെലികോപ്റ്ററുകൾ പണം കടത്തുവാൻ ഉപയോഗിക്കുമെന്ന് പറയുന്നതിലൂടെ കോൺഗ്രസ് രാജ്യത്തിൻ്റെ സൈന്യത്തെയാണ് അപമാനിക്കുന്നത്. വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ അടിയന്തരമായി ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

anaswara baburaj

Recent Posts

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു ; ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട്…

1 hour ago

എക്സിറ്റ്പോൾ : സർവകാല റെക്കോർഡിലേക്ക് വിപണികൾ ; സെൻസെക്സ് 2000 പോയിന്റ് കുതിച്ചു

മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി.…

2 hours ago

വരുന്നു വമ്പൻ ക്ഷേത്രം

ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടിൽ വരുന്നത് വമ്പൻ ക്ഷേത്രം

2 hours ago

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന. പുൽവാമയിലെ നിഹാമ മേഖലയിലാണ് സുരക്ഷ സേനയും…

2 hours ago

ഡേറ്റിംഗിന് പിന്നാലെ 93ാം വയസിൽ അഞ്ചാം വിവാഹം ! സ്വയം വാർത്താ താരമായി റൂപർട്ട് മർഡോക്ക് ; വധു അറുപത്തിയേഴുകാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവ

ന്യൂയോർക്ക് : മാദ്ധ്യമമുതലാളിയും അമേരിക്കൻ വ്യാവസായ പ്രമുഖനുമായ റൂപർട്ട് മർഡോക്ക് വിവാഹിതനായി. 93 കാരനായ മർഡോക്ക് ശാസ്ത്രജ്ഞ എലീന സുക്കോവ(67)യെയാണ്…

2 hours ago

പുൽവാമയിലെ നിഹാമയിൽ വെടിവയ്പ്പ് ; പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുന്നു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. പുൽവാമയിലെ നിഹാമയിലാണ് വെടിവയ്പ്പ് നടക്കുന്നത്. പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുകയാണെന്ന് ലഭ്യമാകുന്ന റിപ്പോർട്ട്.…

3 hours ago