കണ്ണൂര്‍ : അമേരിക്കയില്‍ ഉപരി പഠനത്തിനായി പോയ യുവാവിന്റെ വോട്ടും തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതായി യു ഡി എഫ് പോളിംഗ് ഏജന്റിന്റെ ആരോപണം. കണ്ണൂര്‍ മണ്ഡലത്തിലെ നൂറ്റിപതിനെട്ടാം നമ്പര്‍ ബൂത്തിലാണ് സംഭവമുണ്ടായതെന്നാണ് വിവരം. ഇവിടെ വോട്ടറായ മിഥുന്‍ ഗൗതം എന്ന യുവാവിന്റെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. കള്ളവോട്ടിടാനെത്തിയത് സി പി എം പ്രവര്‍ത്തകനാണെന്നും ഇത് ബൂത്തിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയെടുക്കാന്‍ മടിച്ചെന്ന് യു ഡി എഫ് പോളിംഗ് ഏജന്റ് പറയുന്നു.
കള്ളവോട്ടിട്ട് പുറത്തിറങ്ങിയ സി പി എം പ്രവര്‍ത്തകനെ യു ഡി എഫ്, ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞ് പൊലീസിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ബൂത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫിസര്‍ പരാതി നല്‍കാന്‍ തയ്യാറാവാതിരുന്നതാണ് കള്ളവോട്ട് ചെയ്ത ആളെ പൊലീസ് വെറുതെ വിടുകയായിരുന്നു.
കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് കാട്ടി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികളടക്കമുള്ള സി പി എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ഇടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഓപ്പണ്‍ വോട്ടിനെ കള്ളവോട്ടായി ചിത്രീകരിക്കുകയാണുണ്ടായതെന്നാണ്
സി പി എം ആരോപിക്കുന്നത്.
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…