Kerala

ഒന്നരവയസ്സുകാരിയുടെ മരണം; കുട്ടിയെ കൊന്നത് മൂ​ക്കും വാ​യും പൊ​ത്തി​പ്പി​ടിച്ച്, കു​ഞ്ഞു ക​ര​ഞ്ഞ​പ്പോ​ള്‍ പെ​ട്ടെ​ന്നു​ണ്ടാ​യ ദേ​ഷ്യ​ത്തി​ല്‍ ചെ​യ്ത​താണെന്നും അമ്മ ആതിര

ആ​ല​പ്പു​ഴ: ചേ​ര്‍​ത്ത​ല​യി​ല്‍ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ച​ത് മൂ​ക്കും വാ​യും പൊ​ത്തി​പ്പി​ടി​ച്ച​പ്പോ​ഴാ​ണെ​ന്ന് അ​മ്മ ആ​തി​ര​യു​ടെ മൊ​ഴി. കു​ഞ്ഞു ക​ര​ഞ്ഞ​പ്പോ​ള്‍ പെ​ട്ടെ​ന്നു​ണ്ടാ​യ ദേ​ഷ്യ​ത്തി​ല്‍ ചെ​യ്ത​താണെന്നും കൊ​ല്ലാ​ന്‍ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ബ​ദ്ധം പ​റ്റി​യാ​താ​ണെ​ന്നും ആ​തി​ര മൊ​ഴി ന​ല്‍​കി. എ​ന്നാ​ല്‍ ഈ ​മൊ​ഴി പോ​ലീ​സ് പൂ​ര്‍​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. മ​രി​ച്ച കു​ട്ടി​ക്ക് ര​ണ്ട് മാ​സം മാ​ത്രം പ്രാ​യ​മു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ മു​ത​ല്‍ ആ​തി​ര മ​ര്‍​ദി​ച്ചി​രു​ന്നു​വെ​ന്ന് കു​ട്ടി​യു​ടെ മു​ത്ത​ശി കഴിഞ്ഞ ദിവസം പൊ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രുന്നു.

ഒ​ന്നേ​കാ​ല്‍ വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ല്‍ ആ​തി​ര​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ യു​വ​തി കു​റ്റം സ​മ്മ​തി​ച്ചു. കൊ​ല​പാ​ത​ക സ​മ​യ​ത്ത് കു​ട്ടി​യു​ടെ പി​താ​വ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ര​ണ്ടു മാ​സം മു​ന്‍​പ് ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കു​ഞ്ഞി​നൊ​പ്പം ആ​തി​ര ആ​റു ദി​വ​സം റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ക​യു​ണ്ടാ​യി. കു​ഞ്ഞി​നെ ഉ​പ​ദ്ര​വി​ച്ച​തി​ന് അ​മ്മ​യ്ക്കെ​തി​രെ മു​ത്ത​ശി നേ​ര​ത്തെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

കു​ഞ്ഞ് മ​രി​ച്ച​ത് ശ്വാ​സം കി​ട്ടാ​തെ​യെ​ന്ന പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് സം​ഭ​വം കൊ​ല​പാ​ത​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​യു​ടെ സം​സ്കാ​ര​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഉ​ച്ച​യ്ക്ക് ആ​തി​ര​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഭ​ര്‍​ത്താ​വ് ഷാ​രോ​ണി​നെ​യും ഭ​ര്‍​തൃ മാ​താ​പി​താ​ക്ക​ളെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു. മൂ​ന്നു മ​ണി​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ആ​തി​ര കു​റ്റം​സ​മ്മ​തി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം, പു​തി​യ​കാ​വ് കൊ​ല്ലം​വ​ള്ളി കോ​ള​നി യി​ലാ​ണ് കു​ട്ടി​യെ വീ​ട്ടി​ലെ ക​ട്ടി​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

10 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

10 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

11 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

12 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

12 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

13 hours ago