India

ഭഗത് സിംഗിന്റെ പാഠഭാഗങ്ങൾ നീക്കം ചെയ്യാനൊരുങ്ങുന്നുവെന്ന് വ്യാജപ്രചരണം; ഇടത് വലത് സംഘടനകളുടെ വാദം പൊളിച്ചടുക്കി കർണാടക സർക്കാർ

ബംഗളൂരു: ഇന്ത്യൻ സ്വതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ പാഠഭാഗങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങുന്നുവെന്ന ഇടത് വലത് സംഘടനകളുടെ വ്യാജപ്രചരണം പൊളിച്ചടുക്കി കർണാടക സർക്കാർ. ഭഗത് സിംഗിന്റെ പാഠഭാഗങ്ങൾ പുസ്തകത്തിൽ നിന്നും നീക്കം ചെയ്യില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വ്യക്തമാക്കി.ഭഗത് സിംഗിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കം ചെയ്തിട്ടില്ല. ഇത് വ്യാജപ്രചാരണം ആണ്. പാഠപുസ്തകങ്ങൾ പ്രിന്റ് ചെയ്യാനുള്ള ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി

എന്നാൽ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ, ഓൾ ഇന്ത്യ സേവ് എജ്യുക്കേഷൻ കമ്മിറ്റി എന്നിവരാണ് വ്യാജ പ്രചാരണവുമായി രംഗത്ത് വന്നത്.10 ക്ലാസ് പാഠപുസ്തകത്തിൽ നിന്നും ഭഗത് സിംഗിനെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നുവെന്നായിരുന്നു ഇവരുടെ കള്ളപ്രചാരണം. ഇതിന് പകരമായി ആർഎസ്എസ് നേതാവ് കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പാഠഭാഗങ്ങൾ ഉൾക്കൊള്ളിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ഇവർ പ്രചരിപ്പിച്ചിരുന്നു.

അതേസമയം ഇത്തരമൊരു തീരുമാനം നടപ്പിലാക്കിയിട്ടില്ല എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. മാത്രമല്ല ഹെഡ്‌ഗേവാറിനെക്കുറിച്ചോ ആർഎസ്എസിനെയോക്കുറിച്ചുള്ള പാഠഭാഗങ്ങൾ സർക്കാർ പാഠപുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ആളുകൾക്ക് പ്രചോദനം നൽകുന്ന അദ്ദേഹത്തിന്റെ ഒരു പ്രസംഗം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് വായിക്കാതെയാണ് ചിലർ അന്ധമായി വിമർശനം ഈ വിഷയത്തിൽ ഉന്നയിക്കുന്നത്.

admin

Recent Posts

ചെന്നൈയില്‍ മോഷണത്തിനിടെ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; ഒരാള്‍ പിടിയില്‍

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി കടന്ന കേസിൽ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ…

13 seconds ago

മേയറുമായുള്ള തർക്കം! കെ എസ് ആർ ടി സി ഡ്രൈവറോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദേശം;ഡിടിഒക്ക് മുൻപാകെ ഹാജരായി വിശദീകരണം നൽകണം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. കെഎസ്ആര്‍ടിസി ഡ്രൈവറായ യദുവിനോട്…

31 mins ago

ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വാ​ഗ്ദാനം ചെയ്ത് പണം തട്ടി; ഭീഷണിപ്പെടുത്തി ന​ഗ്നചിത്രങ്ങളും കൈക്കലാക്കി; സിപിഎം നേതാവ് മുജീബ് റഹ്മാനെതിരെ കേസ്; പോലീസ് നടപടികൾ ഇഴയുന്നതായി ആക്ഷേപം

കൊല്ലം: ​ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വാ​ഗ്ദാനം ചെയ്ത് പണം തട്ടുകയും ഭീഷണിപ്പെടുത്തി ന​ഗ്​നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്ത സിപിഎം നേതാവിനെതിരെ കേസ്.…

55 mins ago

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ മരണം; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തൃശ്ശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ മരണം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളാനിക്കര സർവീസ്…

1 hour ago

പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം; ഒളിവിൽ കഴിഞ്ഞിരുന്ന ജാംനഗർ സ്വദേശി മുഹമ്മദ് സഖ്‌ലെയ്ൻ അറസ്റ്റിൽ

അഹമ്മദാബാദ്: പാകിസ്ഥാന് വേണ്ടി നിർണായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ മുഹമ്മദ്…

2 hours ago

ദില്ലി മുൻ പിസിസി അദ്ധ്യക്ഷൻ ബിജെപിയിലേയ്ക്ക് തന്നെയെന്ന് സൂചന; ഈസ്റ്റ് ദില്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കും; കനയ്യ കുമാറിന്റെ വരവിൽ തകർന്നടിഞ്ഞ് ദില്ലി കോൺഗ്രസ്

ദില്ലി: കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവച്ച ദില്ലി പി സി സി അദ്ധ്യക്ഷൻ അരവിന്ദർ…

2 hours ago