Kerala

ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വാ​ഗ്ദാനം ചെയ്ത് പണം തട്ടി; ഭീഷണിപ്പെടുത്തി ന​ഗ്നചിത്രങ്ങളും കൈക്കലാക്കി; സിപിഎം നേതാവ് മുജീബ് റഹ്മാനെതിരെ കേസ്; പോലീസ് നടപടികൾ ഇഴയുന്നതായി ആക്ഷേപം

കൊല്ലം: ​ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വാ​ഗ്ദാനം ചെയ്ത് പണം തട്ടുകയും ഭീഷണിപ്പെടുത്തി ന​ഗ്​നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്ത സിപിഎം നേതാവിനെതിരെ കേസ്. സിപിഎം നെടുമ്പന ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും സ്കൂൾ ജീവനക്കാരനുമായ മുജീബ് റഹ്മാന്റെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നെടുമ്പന്ന പഞ്ചായത്തിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് സീറ്റ് വാ​ഗ്ദാനം ചെയ്ത് വർഷങ്ങൾക്ക് മുൻപ് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ കബളിപ്പിച്ച് ലക്ഷങ്ങളാണ് മുജീബ് തട്ടിയെടുത്തു. പിന്നീട് യുവതിയെ നിരന്തരം ഫോണിൽ‌ വിളിച്ച് ഭീഷണിപ്പെടുത്തി ന​ഗ്നചിത്രം കൈക്കലാക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

യുവതിയുടെ ഭർത്താവ് ​വിദേശത്തായിരുന്ന തക്കം പാർത്തായിരുന്നു നേതാവിന്റെ ഭീഷണികൾ. പിന്നീട് യുവതി ഭർത്താവിനോട് വിവരങ്ങൾ‌ വെളിപ്പെടുത്തി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ആഴ്ചകളായി പരാതി നൽകിയെങ്കിലും കേസെടുത്ത് അന്വേഷണം നടത്താൻ പോലീസ് തയ്യാറാകുന്നില്ലെന്ന പരാതിയും യുവതി ഉന്നയിച്ചിരുന്നു. ഒടുവിൽ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതിപ്പെ‍ട്ടതോടെയാണ് കണ്ണനല്ലൂർ പോലീസ് കേസെടുക്കാൻ നിർബന്ധിതരായത്. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

anaswara baburaj

Recent Posts

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

9 mins ago

ഹൈന്ദവ വിശ്വാസം മുറുകെ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി !

നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....

24 mins ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ്‌ സാങ്ങിനെ മോചിപ്പിച്ചെന്ന്‌ ചൈന; വിവരമില്ലെന്നു സഹപ്രവര്‍ത്തകര്‍

ഷാന്‍ഹായ്‌: കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ്‌ സാങ്ങിനെ മോചിപ്പിച്ചതായി ചൈനീസ്‌…

29 mins ago

പന്തീരാങ്കാവ് സ്ത്രീധന പീഡനം; വരൻ രാഹുലിനെതിരെ വധശ്രമത്തിനു കേസ്; യുവതിയെ വനിത ശിശുവികസന വകുപ്പ് പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോർജ്

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ചത്തിൽ വരൻ രാഹുലിനെതിരെ വധശ്രമത്തിനും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും എറണാകുളം ഞാറക്കൽ സ്വദേശിനിയായ…

36 mins ago

ഇടവേളയ്ക്ക് ശേഷം സെയ് തിമിംഗലം തിരിച്ചെത്തി|കാരണം ഇതാണ്

100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്

1 hour ago