family feud; A 35-year-old man threatened to commit suicide by climbing on top of a mobile tower; Finally came down when the children came and talked
ഇടുക്കി: മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മറയൂർ പെട്രോൾ പമ്പ് ജംക്ഷനിലാണ് ഏറെ നേരം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കികൊണ്ട് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മറയൂർ മിഷൻ വയൽ സ്വദേശി ‘നരി’ എന്നറിയപ്പടുന്ന മണികണ്ഠപ്രഭു (35) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയോട് കൂടി മൊബൈൽ ടവറിന് മുകളിൽ കയറിയ മണികണ്ഠപ്രഭു താഴേക്കു ചാടുമെന്ന് അറിയിച്ച് ഭീഷണി മുഴക്കുകയായിരുന്നു.
തുടർന്ന് മറയൂർ സിഐറ്റിസി മുരുകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ആദ്യം പോലീസും നാട്ടുകാരും ചേർന്ന് മണികണ്ഠ പ്രഭുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും താഴെക്കിറങ്ങിയില്ല. മണികണ്ഠ പ്രഭുവിന്റെ മക്കളെ സ്ഥലത്തെത്തിച്ചു. ഇവർ അച്ഛനോട് സംസാരിപ്പിച്ച ശേഷമാണ് ഇയാൾ താഴെ ഇറങ്ങാൻ സമ്മതിച്ചത്. ആദ്യം മണികണ്ഠ പ്രഭു ടവറിനു മുകളിൽനിന്ന് താഴേക്ക് ഇറങ്ങാൻ വിസമ്മതിച്ചപ്പോൾ 42 കി ലോമീറ്റർ അകലെയുള്ള മൂന്നാറിൽ നിന്നു ഫയർഫോഴ്സിനെ എത്തിക്കാനുള്ള ശ്രമം നടന്നിരുന്നു. പിന്നീട് മണികണ്ഠ പ്രഭു ഇറങ്ങിയതിനെ തുടർന്ന് ഫയർഫോഴ്സ് ഇടവഴിക്ക് തിരികെ മടങ്ങുകയായിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…