ശശി തരൂർ
ദില്ലി: കോൺഗ്രസ് നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി ശശി തരൂർ എംപി. അന്താരാഷ്ട്ര മാദ്ധ്യമമായ പ്രോജക്ട് സിൻ്റിക്കേറ്റിൽ ഒക്ടോബർ 31 ന് പ്രസിദ്ധീകരിച്ച ലേഖനമാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ജനാധിപത്യത്തിന് വെല്ലുവിളിയെന്നും കുടുംബമഹിമയ്ക്കല്ല, മറിച്ച് കഴിവിനായിരിക്കണം ജനാധിപത്യത്തിൽ പ്രഥമ പരിഗണനയെന്നും തരൂർ ലേഖനത്തിൽ കുറിച്ചു. കുടുംബ മഹിമ അടിസ്ഥാനമാക്കി അധികാരം നിർണയിക്കുമ്പോൾ ഭരണത്തിൻ്റെ ഗുണനിലവാരം നഷ്ടപ്പെടുമെന്നും അദ്ദേഹം കുറിച്ചു.
ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ് എന്ന തലക്കെട്ടിലാണ് ലേഖനം. കോൺഗ്രസിൽ നെഹ്റു-ഗാന്ധി കുടുംബമെന്ന പോലെ രാഷ്ട്രീയ രംഗത്താകെ ഈ കുടുംബവാഴ്ച നിലനിൽക്കുന്നുണ്ട് എന്ന് അദ്ദേഹം ലേഖനത്തിൽ പറയുന്നു. രാഷ്ട്രീയ അധികാരം നിയന്ത്രിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക ശക്തിയും വേണ്ടുവോളമുണ്ടെന്നും ഇത് അധികാരത്തിലിരുന്ന് സമാഹരിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
“രാഷ്ട്രീയ കുടുംബങ്ങളിലെ അംഗങ്ങൾ സാധാരണക്കാർ നേരിടുന്ന വെല്ലുവിളികൾ നേരിടുന്നവരല്ല. അതിനാൽ തന്നെ അവർക്ക് തങ്ങൾ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലെ ആവശ്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാൻ സാധിക്കാറില്ല. എങ്കിലും അവരുടെ മോശം പ്രവർത്തനം വേണ്ട വിധം വിലയിരുത്തപ്പെടാറില്ല. രാജ്യത്തെ രാഷ്ട്രീയ രംഗത്ത് കുടുംബവാഴ്ച അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു. അധികാരത്തിൽ നിർബന്ധമായ കാലാവധി പരിധി ഏർപ്പെടുത്തുന്നത് മുതൽ പാർട്ടികളുടെ തലപ്പത്ത് തിരഞ്ഞെടുപ്പ് നിർബന്ധമാക്കുന്നതും കഴിവിൻ്റെ അടിസ്ഥാനത്തിൽ നേതാക്കളെ തെരഞ്ഞെടുക്കാൻ അണികളെ ബോധവത്കരിക്കുകയും വേണം. ഇന്ത്യൻ രാഷ്ട്രീയം കുടുംബ സംരംഭമായി തുടരുന്നിടത്തോളം ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സർക്കാർ എന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെടില്ല.” – തരൂർ കുറിച്ചു.
. ഗ്രാമപഞ്ചായത്തുകളിൽ നിന്ന് തുടങ്ങി പാർലമെൻ്റ് വരെ നീളുന്നതാണ് ഇന്ത്യയിലെ അധികാരത്തിലെ കുടുംബവാഴ്ചയെന്നും അദ്ദേഹം വിമർശിക്കുന്നു. ഈ പ്രതിഭാസം ചുരുക്കം ചില പ്രമുഖ കുടുംബങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിൽ 149 കുടുംബങ്ങളിൽ നിന്നുള്ള ഒന്നിലധികം പേരുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 11 കേന്ദ്ര മന്ത്രിമാരും ഒമ്പത് മുഖ്യമന്ത്രിമാരും കുടുംബ ബന്ധമുള്ളവരാണ്. 70% വനിതാ എംപിമാരും കുടുംബപരമായി രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നുള്ളവരായിരുന്നു. മമത ബാനർജി, മായാവതി തുടങ്ങിയ രാഷ്ട്രീയക്കാർ പോലും തങ്ങളുടെ അനന്തരവന്മാരെയാണ് പിൻഗാമികളായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ലേഖനത്തിൽ പറയുന്നു.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…