Celebrity

പാട്ടിനിടയിൽ ശ്രേയ ഘോഷാലിന്റെ ശബ്ദം പോയി, വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് താരം: അസ്വസ്ഥതയിൽ ആരാധകർ

ഒരു സംഗീതപരിപാടിക്ക് ശേഷം തന്റെ ശബ്ദം പോയി എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗായിക ശ്രേയ ഘോഷാൽ. താരമൊരു ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ശ്രേയ ഘോഷാൽ ഇത്തരമൊരു കാര്യം പങ്കുവെച്ചത്. ഇത് അറിഞ്ഞതിന് ശേഷം ഗായികയുടെ ആരാധകർ അസ്വസ്ഥരായിരിക്കുകയാണ്.

എന്നാൽ താരം ഇപ്പോൾ സുഖം പ്രാപിച്ചിരിക്കുകയാണ്. ചികിത്സയ്ക്ക് ശേഷം ശ്രേയ ഘോഷാൽ മറ്റൊരു സംഗീത പരിപാടിയിൽ പങ്കെടുത്തു. ശ്രേയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറി ഇങ്ങനെയാണ് … ‘ഇന്ന് ഞാൻ വളരെ വികാരാധീനയാണ്. ഞാൻ എന്റെ ബാൻഡിനെയും ഫാമിനെയും എന്റെ ടീമിനെയും വളരെയധികം സ്നേഹിക്കുന്നു. എന്റെ ഏറ്റവും മികച്ചതും മോശവുമായ ഘട്ടങ്ങളിൽ അവർ എന്നെ പിന്തുണച്ചിട്ടുണ്ട്. കൂടുതൽ തിളങ്ങാൻ എന്നെ സഹായിച്ചു.”

”ഇന്നലെ രാത്രി ഒർലാൻഡോയിൽ നടന്ന രാത്രി പരിപാടിക്ക് ശേഷം എന്റെ ശബ്ദം നഷ്ടപ്പെട്ടു. എന്റെ അഭ്യുദയകാംക്ഷികളുടെ അനുഗ്രഹവും ഡോ. ​​സമീർ ഭാർഗവയുടെ മികച്ച പരിചരണവും കാരണം എനിക്ക് എന്റെ ശബ്ദം തിരികെ ലഭിച്ചു. ഇതിനുശേഷം, ന്യൂയോർക്ക് അരീനയിൽ 3 മണിക്കൂർ നിറഞ്ഞ ഒരു പരിപാടിയിൽ എനിക്ക് പാടാൻ കഴിഞ്ഞു. എനിക്ക് വളരെയധികം സ്നേഹം നൽകിയതിന് ന്യൂയോർക്കിന് നന്ദി.”- ശ്രേയ ഘോഷാൽ പറഞ്ഞു.

ശ്രേയാ ഘോഷാലിന്റെ ഈ പോസ്റ്റ് കണ്ട് ആരാധകർ വികാരഭരിതരായി. ഒരു ഗായകനെ അല്ലെങ്കിൽ ഗായികയെ സംബന്ധിച്ച് ശബ്ദമാണ് ഏറ്റവും വലിയ അനുഗ്രഹം. ശബ്ധം ഇല്ലാതാക്കുക എന്നുപറന്നയുന്നത് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.

സംഗീതലോകത്തെ മിന്നും താരമാണ് ശ്രേയ ഘോഷാൽ. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പിന്നണി ഗായകരിൽ ഒരാളാണ് ശ്രേയ. 4 ദേശീയ പുരസ്‌കാരങ്ങളാണ് ശ്രേയയെ തേടിയെത്തിയത്. നാല് വയസുമുതലാണ് ശ്രേയ പാടിത്തുടങ്ങിയത്. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ശ്രേയ പാടിയിട്ടുണ്ട്. സ രേ ഗ മാ പാ എന്ന ഗാന റിയാലിറ്റി ഷോയിലും പങ്കെടുത്ത് വിജയിച്ചു. ഹിന്ദിയിൽ മാത്രമല്ല പല ഭാഷകളിലും ശ്രേയ പാടുന്നുണ്ട്. സംഗീതരംഗത്ത് ശ്രേയയുടെ സംഭാവന പ്രധാനമാണ്. അദ്ദേഹത്തിന്റെ ശ്രുതിമധുരമായ ശബ്ദത്തിന് കോടിക്കണക്കിന് ആരാധകരാണുള്ളത്.

admin

Recent Posts

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

21 mins ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു !അക്രമിയെന്നു സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയിൽനിന്നു 150 കിലോമീറ്ററോളം അകലെ ഹാൻഡ്‌ലോവയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത…

1 hour ago

പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി! തിരിച്ചറിഞ്ഞത് മെർച്ചന്റ് നേവി വിദ്യാർത്ഥി

പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി. മല്ലപ്പള്ളി സ്വദേശി ആദിത്യനെയാണ് കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ മെർച്ചൻ്റ്…

1 hour ago

കാമുകനുമൊത്ത് ജീവിക്കാൻ മകളെ കൊന്ന് കിണറ്റിൽ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: പതിനാറുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ്…

1 hour ago

പന്തീരാങ്കാവ് സ്ത്രീധന പീഡനം ! എസ്എച്ച്ഒ യ്ക്ക് സസ്‌പെൻഷൻ ! നടപടി കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാൽ

കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…

2 hours ago