വി.ഐ.മിനി
തിരുവനന്തപുരം : സഹപ്രവര്‍ത്തകര്‍ നൽകിയ യാത്രയയപ്പ് സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവ. വൊക്കേഷനൽ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് അദ്ധ്യാപികയും കാരേറ്റ് പേടികുളം ശീമവിള വീട്ടിൽ വേണുകുമാറിന്റെ (കെഎസ്ഇബി) ഭാര്യയുമായ വി.ഐ.മിനി (56) ആണ് കുഴഞ്ഞു വീണുമരിച്ചത്.
ഈ മാസം 31നാണ് സർവീസിൽനിന്ന് വിരമിക്കേണ്ടിയിരുന്നതിനാൽ സഹപ്രവർത്തകർ ഇന്ന് അദ്ധ്യാപികയ്ക്ക് യാത്രയയപ്പ് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇന്നുച്ചയ്യ്ക്ക് 12.30 ഓടെ വെഞ്ഞാറമൂട്ടിലെ ഭക്ഷണശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ കാറില്‍ എത്തി സ്വീകരണ സ്ഥലത്തേക്ക് നടന്നു പോകവേ അദ്ധ്യാപിക കുഴഞ്ഞുവീഴുകയായിരുന്നു. ഉടനടി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കൾ: ജയശങ്കർ (പോളിടെക്നിക് വിദ്യാർത്ഥി , ഇന്ദുജ (ഡിഗ്രി വിദ്യാർത്ഥിനി).
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…