ഉയർന്ന ഉത്പാദന ശേഷിയുള്ളതും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വളരാൻ കഴിയുന്നതുമായ 109 വിത്തിനങ്ങൾ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.ദില്ലിയിലെ ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് പ്രധാനമന്ത്രി കർഷകർക്ക് വിത്തുകൾ പരിചയപ്പെടുത്തുകയും ചെയ്തു. കാർഷിക ഉത്പാദന ക്ഷമതയ്‌ക്കൊപ്പം കർഷകരുടെ വരുമാനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ വിത്തിനങ്ങൾ പുറത്തിറക്കിയത്. മൂന്നാം മോദിസർക്കാരിന്റെ സമ്പൂർണ ബജറ്റിൽ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ച പദ്ധതികളിലൊന്നായിരുന്നു പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് ഉന്നത വിളകൾ നൽകുന്ന 109 വിത്തിനങ്ങൾ.
109 ഇനങ്ങളിൽ ധാന്യങ്ങൾ, തിനകൾ, തീറ്റവിളകൾ, എണ്ണക്കുരുക്കൾ, പയർവർഗ്ഗങ്ങൾ, കരിമ്പ്, പരുത്തി, ഫൈബർ വിളകൾ എന്നിവയാണ് വയൽവിളകളുടെ ഇനങ്ങൾ. ഹോർട്ടികൾച്ചറിനായി, പുതിയ ഇനം പഴങ്ങൾ, പച്ചക്കറികൾ, തോട്ടവിളകൾ, കിഴങ്ങുവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പൂക്കൾ, ഔഷധ സസ്യങ്ങൾ എന്നിയാണ് ഉൾപ്പെടുന്നത്.
“ജൈവ കൃഷികളിലേക്ക് മടങ്ങുന്നതിന്റെ പ്രസക്തി ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരികയാണ്. മികച്ച ഭക്ഷണശൈലി പുതുതലമുറ പിന്തുടരണം. എന്നാൽ പ്രതികൂല കാലാവസ്ഥ, കൃഷികൾ ചെയ്യുന്നതിൽ നിന്നും കർഷകരെ വിട്ടു നിർത്തുന്നു. പുതുതായി വികസിപ്പിച്ചെടുത്ത 109 ഇനം വിത്തുകൾ വികസിപ്പിച്ചെടുത്ത 109 ഇനം വിത്തുകൾ പ്രശ്നത്തിന് പരമാവധി പരിഹാരം കാണും.എല്ലാ കർഷകരിലേക്കും പുതിയ ഇനം വിത്തുകൾ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.” – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…