General

ഫർസാന ഒരു പ്രതീകമാണ് മോദിയുടെ ഈ പദ്ധതി ചരിത്രത്തിൽ ഇടംപിടിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൺപൂർ സന്ദർശനത്തിനിടെ മുതലാക്കിനു വിധേയയായ രണ്ടു പെൺകുട്ടികളുടെ മാതാവായ യുവതി അദ്ദേഹത്തോട് പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. കാൺപൂർ സ്വദേശിയായ ഫർസാന ആണ് പ്രധാനമന്ത്രിയുടെ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. ഭർത്താവ് നാല് വര്ഷം മുമ്പ് തലാഖ് ചൊല്ലി. പറക്കമുറ്റാത്ത പെണ്മക്കളുമായി ജീവിതം പ്രതിസന്ധിയിലായപ്പോഴാണ് പ്രധാന്മന്ത്രി സ്വനിധി പദ്ധതിയുടെ കീഴിൽ വായ്പയെടുത്ത് ഒരു ചെറു ഭക്ഷണ ശാല തുടങ്ങിയത്. മുത്തലാക്ക് നിരോധിച്ച നടപടി തന്നെപ്പോലുള്ള അനേകം സ്ത്രീകളുടെ കണ്ണീരൊപ്പും. മോദിയുടെയും മുഖ്യമന്ത്രി യോഗിയുടെയും ഒപ്പം ചിത്രമെടുക്കണം. ആ ചിത്രം തൻറെ കടയിൽ സൂക്ഷിക്കണം. വികാര നിർഭരമായ ആ വാക്കുകൾ കേട്ട പ്രധാനമന്ത്രി ഫർസാനയെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. കുട്ടികളെ നന്നായി പഠിപ്പിക്കുക അവർക്ക് സ്വന്തം കാലിൽ നിൽക്കാനാകും എന്ന ഉപദേശം നൽകിയാണ് പ്രധാനമന്ത്രി ഫർസാനയെ ആശ്വസിപ്പിച്ചത്.

പിഎം സ്വനിധി പദ്ധതിയാണ് ഫർസാനയെ ജീവിത പ്രതിസന്ധികൾക്കിടയിലും സ്വന്തം കാലിൽ നിൽക്കാൻ സഹായിച്ചത്. ഫർസാന ഒരു പ്രതീകം മാത്രമാണ്. രാജ്യത്തേതാണ്ട് 50 ലക്ഷം തെരുവോരക്കച്ചവടക്കാർക്കാണ് ലോക്ക്ഡൌൺ കാലത്ത് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. രാജ്യം ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത ഒരു കരുതലാണ് ഈ പദ്ധതി. മോദിയുടെ വരവിനു മുമ്പ് നമ്മുടെ ഭരണാധികാരികൾ പരിഗണിച്ചിട്ടില്ലാത്ത ഒരു വിഭാഗമാണ് തെരുവ് കച്ചവടക്കാർ. മുനിസിപ്പാലിറ്റി വാഹനങ്ങൾ പോലീസ് സഹായത്തോടെ അവരുടെ ഉൽപ്പന്നങ്ങളെ വലിച്ചെറിയുന്ന കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. പോലീസ് വാഹനങ്ങളോടുള്ള ഭയം നിഴലിക്കുന്ന കണ്ണുകളുമായി അവർ തെരുവിൽ പണിയെടുത്തു. പക്ഷെ മോദി അവരുടെ ജീവിതം മാറ്റിമറിക്കുന്നു. അവരുടെ ഉൽപ്പന്നങ്ങൾ വലിച്ചെറിഞ്ഞിരുന്ന തദ്ദേശ സ്ഥാപനങ്ങൾ ഇന്നവർക്ക് ഐ ഡി കാർഡുകൾ നൽകുന്നു. ബാങ്കുകൾ ഈ ഐഡി കാർഡിൻറെ അടിസ്ഥാനത്തിൽ പ്രവർത്തന മൂലധന വായ്പ്പ നൽകുന്നു. ഒരു വര്ഷം കൊണ്ട് തിരിച്ചടക്കാം. 7 % പലിശ സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭിക്കുന്നു. ഒരു ചെറിയ മാറ്റമല്ല. ഈ മാറ്റമാണ് നാല് ചുവരുകളിൽ തളച്ചിടപ്പെടുമായിരുന്ന ഫർസാനയെ പോലുള്ളവരുടെ ശബ്ദത്തിനു കാരണം. ഇതാണ് യദാർത്ഥ സ്ത്രീ ശാക്തീകരണവും

Kumar Samyogee

Recent Posts

അടൂരിൽ വൻ വാഹനാപകടം !കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ച് കയറി ! പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…

12 hours ago

ബംഗ്ലാദേശിൽ ഹിന്ദു മാദ്ധ്യമപ്രവർത്തകനെ നടുറോഡിൽ വെടിവച്ചു കൊന്നു! കൊപ്പാലിയ ബസാറിൽ കൊല്ലപ്പെട്ടത് റാണ പ്രതാപ് ബൈരാഗി

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…

13 hours ago

ബംഗ്ലാദേശിൽ വീണ്ടും കൊടും ക്രൂരത ! ഹിന്ദു വിധവയെ ഇസ്‌ലാമിസ്റ്റുകൾ കൂട്ടബലാത്സംഗത്തിനിരയാക്കി !! മരത്തിൽ കെട്ടിയിട്ട് തലമുടി മുറിച്ച് ക്രൂര മർദനം ; 2 പേർ അറസ്റ്റിൽ

ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…

13 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം !ചികിത്സയിലിരിക്കെ മരിച്ചത് കോഴിക്കോട് സ്വദേശിയായ എഴുപത്തിരണ്ടുകാരൻ

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…

16 hours ago

തൊണ്ടിമുതൽ കേസിൽ നടപടി ! ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വിജ്ഞാപനമിറക്കി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…

16 hours ago

സഹപ്രവർത്തകയുടെ മകളായ 16-കാരിയെ ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി!! പ്രതി അബ്ദുൾ സലാം അറസ്റ്റിൽ

ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…

17 hours ago