Father complains that minor girl is missing; The investigation found that he was subjected to torture; The accused was arrested under the POCSO Act
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പോക്സോ നിയമപ്രകാരം അറസ്റ്റിൽ. നിലമേൽ ചരുവിളവീട്ടിൽ മനു(26)വാണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി വിവാഹവാഗ്ദാനം നൽകി വീട്ടിൽ എത്തിച്ച് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ മനു കിളിമാനൂരിൽ നിന്നും കൂട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി. പെൺകുട്ടിയെ അന്വേഷിച്ച് കണ്ടെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം മനസിലായത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.
തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ഡി. ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനു പിടിയിലായത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി. ജയൻ, എസ്.ഐമാരായ വിജിത്ത് കെ. നായർ, രാജി കൃഷ്ണ, രാജേന്ദ്രൻ, എ.എസ്.ഐ താഹിറുദ്ദീൻ, എസ്.സി.പി.ഒ ഷാജി, മഹേഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…