rape case death
തിരുവനന്തപുരം: പിതാവിന്റെ ലൈംഗിക അതിക്രമത്തിൽ ഗർഭിണിയായ 10 വയസുകാരി പ്രസവിച്ചു. കളിച്ചു നടക്കേണ്ട പ്രായത്തിൽ അമ്മയാകേണ്ടി വന്നതിന്റെ ഞെട്ടലിൽ കേരളം. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
നേരത്തെ പെൺകുട്ടിക്ക് ഗർഭഛിദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഇതോടെ ഇക്കാര്യം ഗൗരവമായി പരിഗണിച്ച കോടതി പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിന് രൂപം നൽകണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും, തുടർന്ന് പെൺകുട്ടിയെ പരിശോധിച്ച് രണ്ട് ദിവസത്തിനകം മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തു.
അതേസമയം 31 ആഴ്ചയായ ഗർഭം അലസിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും കുട്ടിയുടെ ജീവന് അപകടം സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടും പരിഗണിച്ചതിനെ തുടർന്നാണ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാൻ നിർദേശം നൽകിയത്. പിന്നാലെ കേസിൽ എത്രയും വേഗം അന്വേഷണം നടത്താൻ ഉത്തരവിട്ട ഹൈക്കോടതി, കുറ്റക്കാരന് ശിക്ഷ ലഭിക്കുമെന്ന് ഉറപ്പ് നൽകി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായാണ് വിവരം.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…