India

‘കുട്ടിക്കാലത്ത് പിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു’ : ദുരനുഭവം വെളിപ്പെടുത്തി ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ

ദില്ലി : കുട്ടിയായിരുന്നപ്പോൾ പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ. വനിതാ കമ്മീഷൻ സംഘടിപ്പിച്ച ഒരു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മലിവാൾ.

തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും ലൈംഗികാതിക്രമങ്ങളോടും ഗാർഹിക പീഡനങ്ങളോടും പോരാടിയതെങ്ങനെയെന്ന് ഇവർ വിവരിച്ചു. അവാർഡ് ജേതാക്കളായ സ്ത്രീകളുടെ പോരാട്ട കഥകൾ പറയുന്ന വേദിയിൽ വെച്ചാണ്, താൻ തന്റെ പിതാവിൽ നിന്ന് ലൈംഗികമായി ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് സ്വാതി തുറന്ന് പറഞ്ഞത്.

‘അച്ഛൻ എന്നെ സ്ഥിരമായി അടിക്കുമായിരുന്നു. അച്ഛൻ വീട്ടിലെത്തിയാൽ ഞാൻ കട്ടിലിനടിയിൽ ഒളിക്കും, എനിക്ക് ഭയങ്കര പേടിയായിരുന്നു. ഇത്തരം പീഡനങ്ങൾ നേരിടുന്ന സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കാം എന്നാണ് അക്കാലത്ത് ഞാൻ രാത്രി മുഴുവൻ ആലോചിച്ചിരുന്നത്. എന്റെ തലമുടിയിൽ പിടിച്ച് ഭിത്തിയിൽ ശക്തമായി ഇടിച്ചു. എന്നാൽ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള നിശ്ചയദാർഢ്യം എന്നിൽ ആളിക്കത്തിച്ചെന്ന് ഞാൻ വിശ്വസിക്കുന്നു’, സ്വാതി പറയുന്നു.

2015ൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിച്ചതോടെ സ്വാതി മലിവാൾ ഡൽഹി വനിതാ കമ്മീഷന്റെ അധ്യക്ഷയായി. പിന്നീട് അവരുടെ കാലാവധി നീട്ടി. ഹരിയാന എഎപി മുൻ മേധാവി നവീൻ ജയ്ഹിന്ദിനെയാണ് സ്വാതി മലിവാൾ വിവാഹം കഴിച്ചത്. 2020ൽ അവർ വിവാഹമോചിതരായി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സ്വാതി മലിവാൾ രം​ഗത്തുവരാറുണ്ട്.

anaswara baburaj

Recent Posts

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

15 mins ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

19 mins ago

കൗമാരക്കാലത്ത് സമീകൃതാഹാരം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്

കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു

50 mins ago

സാമ്പത്തികമായ പിന്നോക്കാവസ്ഥ ചൂഷണം ചെയ്‌ത്‌ ആളുകളെ ഇറാനിലെത്തിക്കും; അവയവങ്ങൾ നീക്കം ചെയ്‌ത്‌ അന്താരാഷ്ട വിപണിയിൽ മറിച്ചുവിൽക്കും: അന്താരാഷ്ട്ര അവയവ മാഫിയാ സംഘാംഗം കൊച്ചിയിൽ പിടിയിലായി

കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്‌ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…

51 mins ago

ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രനാളായി വിളിക്കുന്നു ? വിപ്ലവം ജയിച്ചോ? സോളാർ സമരം ഒത്തുതീർപ്പാക്കിയതായുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി!

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…

1 hour ago

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

1 hour ago