accident

സ്പീഡ് ഗവർണർ മുറിഞ്ഞ നിലയിൽ,ജിപിഎസ് സംവിധാനവുമില്ല! പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിൽ എംവിഡി പരിശോധന

പത്തനംതിട്ട: കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
കെഎസ്ആർടിസി ബസിന്റെ സ്പീഡ് ഗവർണർ മുറിഞ്ഞ നിലയിലായിരുന്നുവെന്ന് കണ്ടെത്തൽ. കൂടാതെ
വാഹനത്തിന് ജിപിഎസ് സംവിധാനവും ഉണ്ടായിരുന്നില്ല. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലാണ് നിർണായക കണ്ടെത്തൽ.

അപകടത്തിൽ 17 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ കെഎസ്ആർടിസി ബസിന്റെയും കാറിന്റെയും ഡ്രൈവർമാരടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് അപകടത്തിൽപ്പെട്ടത്. ഒരു കാറിനെ മറികടക്കുന്ന വാഹനം, റോഡിലെ മഞ്ഞ വര ഭേദിച്ച് വലതുവശം ചേർന്ന് ബസ് മുന്നോട്ട് വരുന്നതിനിടയിലാണ് എതിരെ വന്ന സൈലോ കാർ ബസിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇടത്തേക്ക് വെട്ടിച്ച ബസ് കിഴവള്ളൂർ ഓർത്തഡോക്സ് വലിയ പള്ളിയുടെ മതിലിലിടിക്കുകയും കമാനം തകർന്ന് ബസിന് മുകളിൽ വീഴുകയും ചെയ്തു. കോൺക്രീറ്റ് പാളികളും ഇഷ്ടികയും ബസിന് മുകളിലേക്ക് വീണതോടയെണ് അപകടത്തിന്റെ തോത് കൂടിയത്.

ബസിനുള്ളിലുണ്ടായിരുന്ന 15 പേർക്കും കാർ യാത്രക്കാരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ബസിന്റെ ഡ്രൈവറാ പിറവന്തൂർ സ്വദേശി അജയകുമാർ മുൻ സീറ്റിലുണ്ടായിരുന്ന കോന്നി മാങ്ങാരം സ്വദേശി ഷൈലജ, കാർ ഡ്രൈവർ ജെറോം ചൗദരി എന്നിവർക്കാണ് ഗുരുതര പരിക്ക്. രണ്ട് ഡ്രൈവർമാരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്. അപകടം നടക്കുമ്പോൾ രണ്ട് വാഹനങ്ങളും ദിശ തെറ്റിയാണ് സഞ്ചരിച്ചിരുന്നത്. കെഎസ്ആർടിസിയുടെ പത്താനാപുരം ഡിപ്പോയിലെ വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർ രണ്ടും ഇതരസംസ്ഥാനരക്കാരാണ്. സംഭവ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസിയും പോലീസും പ്രാഥമിക പരിശോധന നടത്തി.

anaswara baburaj

Recent Posts

നടി കനകലത അന്തരിച്ചു ; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ

പ്രശസ്ത സിനിമാ സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു .…

1 hour ago

ആം ആദ്മി പാര്‍ട്ടിയുടെ ചെലവു നടത്തിയത് ഖ-ലി-സ്ഥാ-നി ഭീ-ക-ര-രോ? NIA അന്വേഷണത്തിന് ഉത്തരവ്

ഒരു കോടി അറുപതു ലക്ഷം യുഎസ് ഡോളറിന്റേതാണ് ആരോപണം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി നിരോധിത സംഘടനയായ സിഖ് ഫോര്‍…

1 hour ago

ബംഗാൾ ഗവർണർക്കെതിരെ പരാതി നൽകിയ സ്ത്രീയുടെ തൃണമൂൽ ബന്ധം പുറത്ത് |OTTAPRADHAKSHINAM|

ഭരണഘടന ഗവർണർക്ക് നൽകുന്നത് വൻ സുരക്ഷ! മമതയുടെ രാഷ്ട്രീയക്കളികൾ പൊളിയുന്നു? |MAMATA BANERJEE| #mamatabanerjee #tmc #bengal #cvanandabose #governor

2 hours ago

വ്യാജ ഉള്ളടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുത്തിയാൽ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം ! രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ…

2 hours ago

മൂവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകം ! മൂന്ന് പവന്റെ സ്വർണ്ണമാല കൈക്കലാക്കാനായി കൊല നടത്തിയത് സ്വന്തം മകൻ !

മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ്…

3 hours ago

കെജ്‌രിവാളിന് എന്‍ഐഎ കുരുക്ക്; ഖാലിസ്ഥാനി ഫണ്ടിംഗില്‍ എന്‍ഐഎ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടു

എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള…

3 hours ago