പബ്ജി ചൈനീസ് ഗെയിമിനു പകരമായിറങ്ങിയ ഇന്ത്യൻ വാര്‍ഗെയിം ഫൗജി നാളെ പുറത്തിറക്കും. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍കോര്‍ ആണ് ഫൗജി ഗെയിം തയ്യാറാക്കിയിരിക്കുന്നത്. ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യന്‍ സൈന്യത്തിലെ ധീരജവാന്മാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഭാരത് കെ വീര്‍ ട്രസ്റ്റ് എന്ന സംഘടനയ്ക്ക് നല്‍കുമെന്നും ഫൗജിയുടെ സ്ഥാപകര്‍ അറിയിച്ചു.
ഒക്ടോബര്‍ അവസാനത്തോടെ ഫൗജി പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ തീരുമാനം വൈകുകയായിരുന്നു. എന്‍കോര്‍ ഗെയിംസ് നേരത്തെ പുറത്ത് വിട്ട ടീസര്‍ അനുസരിച്ച് ഇന്ത്യ ചൈനീസ് ജവാന്മാര്‍ തമ്മിലുള്ള സംഘട്ടനമാണ് ഫൗജി ഗെയിമിന്റെ ഇതിവൃത്തമെന്നാണ് സൂചന. ഷൂട്ടിംഗ് ഗെയിമായ ഫൗജി ആദ്യ ലെവലില്‍ ഗല്‍വാന്‍ താഴ്വരയായിരിക്കും പശ്ചാത്തലം എന്നും റിപ്പോര്‍ട്ടുണ്ട്. പുതിയൊരു മള്‍ട്ടിപ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് താരം. ഫൗജി എന്നാണ് പേരിട്ടിരിക്കുന്നത്. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്സ് എതിന്റെ ചുരുക്കെഴുത്താണ് ഫൗ-ജി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ പിന്തുണയോടെയാണ് ഈ ഗെയിം വരുന്നത്. പബ്ജി പോലെതന്നെ വാര്‍ ഗെയിമായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാറും ഫൗജിക്ക് പിന്നിലുണ്ട്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…