കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
കോട്ടയം: എഫ്‍സിആര്‍എ നിയമ ഭേദഗതി വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ. പുതിയ ഭേദഗതിയിലുള്ളത് ഗുണപരമായ നിര്‍ദേശങ്ങളാണെന്നും കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു. അപ്പീലിന് പോകാനുള്ല അവസരം ഉണ്ടെന്നും ഇതിലൂടെ എഫ്‍സിആര്‍എ അവകാശമായി മാറുകയാണെന്നും എതിര്‍ക്കുന്നവര്‍ അക്കാര്യം ആലോചിക്കണമെന്നും ഇനി ഇങ്ങനെയൊരു അവസരം കിട്ടില്ലെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു. പ്രവർത്തനം ഇല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കുമെന്ന് നിലവിലെ നിയമത്തിൽ തന്നെയുണ്ട്. ആരാധനാലയങ്ങൾ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ്. ഇതൊരു നയം മാറ്റമാണ്. അത് പോസിറ്റീവ് സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ എഫ്‍സിആര്‍എ തടയപ്പെട്ടവര്‍ക്ക് കോടതിയിൽ പോകാനാകും. മെത്രാൻമാർക്കെതിരെ കേരളത്തിൽ കേസുണ്ടെങ്കിൽ എഫ്‍സിആര്‍എ തടയപ്പെടും. ശബരിമല കേസിൽ ആർഎസ്എസ് സംഘചാലക് പെട്ടപ്പോൾ അവരുടെ ഫണ്ടും തടഞ്ഞിട്ടുണ്ട്. കേരളത്തിൽ ഉയരുന്ന ആശങ്ക ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർലമെന്‍റിൽ ചർച്ചയും വരും. പക്ഷേ തടയപ്പെട്ടാൽ അത് വലിയ നഷ്‌ടമാകും. കിട്ടിയില്ല, കിട്ടിയില്ല എന്ന് വീണ്ടും കരഞ്ഞ് നടക്കേണ്ടി വരും. നല്ല രീതിയിൽ അവതരിപ്പിച്ചതാണ്. ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെങ്കിൽ ഇപ്പോൾ നിയമഭേദഗതി കൊണ്ടുവരുമോയെന്നും ജോർജ് കുര്യൻ ചോദിച്ചു.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…