Fearing his father's beating, he left home; A 12-year-old boy was bitten by stray dogs
ഉത്തർപ്രദേശ്: അച്ഛൻ്റെ തല്ല് ഭയന്ന് വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു.
ഉത്തർ പ്രദേശിലെ കനൂജ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. 12 വയസുകാരനായ പ്രിൻസ് ആണ്
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്. കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുകീറിയ പാടുകളുണ്ടായിരുന്നു. ഒറ്റപ്പെട്ട ഒരു സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മയക്കുമരുന്നിന് അടിമയാണ് പ്രിൻസിൻ്റെ പിതാവ് ഓംകാർ. ഇയാൾ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഭാര്യയെയും മകനെയും നിരന്തരം തല്ലുമായിരുന്നു. സംഭവ ദിവസവും പ്രിൻസിനെ ഓംകാർ തല്ലി. വീണ്ടും തല്ലുമെന്ന് ഭയന്ന കുട്ടി വീടുവിട്ട് ഇറങ്ങുകയായിരുന്നു. ബുധനാഴ്ച ആയിട്ടും കുട്ടി വീട്ടിൽ തിരികെയെത്തിയില്ല. തുടർന്ന് മാതാവ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് നായ കടിച്ച് മരിച്ച നിലയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ മൃതദേഹം മകന്റേതാണെന്ന് അമ്മ തിരിച്ചറിഞ്ഞു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…