അരിക്കൊമ്പൻ
ഇടുക്കി ചിന്നക്കനാലിൽ വ്യാപക നാശനഷ്ടം വിതയ്ക്കുന്ന ഒറ്റയാൻ അരിക്കൊമ്പനെ നാളെ മയക്കുവെടി വെക്കും. പുലർച്ചെ നാല് മണിക്കാകും ദൗത്യം ആരംഭിക്കുക. ആനയെ പിടികൂടുന്നതിനായുള്ള മോക് ഡ്രിൽ ആരംഭിച്ചിട്ടുണ്ട്. അരിക്കൊമ്പനെ പിടിച്ചുകെട്ടി സ്ഥലംമാറ്റാനാണു പദ്ധതി.
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വനം വകുപ്പിന് അനുമതി കൊടുത്തു.നേരത്തെ മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിയെ സന്ദർശിച്ച് ഇക്കാര്യത്തിൽ അനുമതി തേടിയിരുന്നു. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ചിന്നക്കനാലിൽ എത്തിയിട്ടുണ്ട്.
അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവ്, പറമ്പിക്കുളം, തിരുവനന്തപുരത്തെ നെയ്യാർ അല്ലെങ്കിൽ കോട്ടൂർ ആന പുനരധിവാസകേന്ദ്രം എന്നിവയിൽ ഒരിടത്തേക്കു മാറ്റാനാണു വനം വകുപ്പിന്റെ ആലോചന. അരിക്കൊമ്പനെ മാറ്റാൻ ഏഴു സ്ഥലങ്ങളാണു പരിഗണനയിലുള്ളതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…
ന്യൂയോര്‍ക്ക് : ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ' (Super Duper El Niño) പ്രതിഭാസത്തിലേക്ക്…
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…