കവാടത്തില്‍ ഫണമുയര്‍ത്തി നില്‍ക്കുന്ന സർപ്പങ്ങൾ; ശ്രീ മഹാമേരു ക്ഷേത്രം എന്ന അത്ഭുത ലോകം | SRI YANTRA MAHAMERU TEMPLE
മധ്യപ്രദേശിലെ പ്രസിദ്ധമായ നിര്‍മ്മാണരീതികളില്‍ ഒന്നാണ് മഹാമേരു ശ്രീ യന്ത്ര ക്ഷേത്രം. അതിമനോഹരമായ രൂപകല്പനയും, സങ്കീര്‍ണ്ണമായ നിര്‍മ്മാണ രീതികളും ചേര്‍ന്ന ഈ ക്ഷേത്രം കുറേയധികം കാലങ്ങളായി സഞ്ചാരികളുടെയും വിശ്വാസികളുടെയും ശ്രദ്ധ പിടിച്ചുപറ്റി നില്‍ക്കുകയാണ്. പ്രകൃതി ഒരുക്കിയ സ്വര്‍ഗ്ഗത്തിനു നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ഭംഗി തന്നെയാണ് ശ്രീ യന്ത്ര ക്ഷേത്രത്തെ മധ്യ പ്രദേശിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. ഇരുവശത്തുമായി തിങ്ങി നിറഞ്ഞു നില്‍ക്കുന്ന വനത്തിന്റെ പച്ചപ്പിനു നടുവിലെ ഒരു തവിട്ടു പൊട്ടായാണ് ക്ഷേത്രത്തിന്റെ സ്ഥാനം.
വ്യത്യസ്തവും മറ്റൊരിടത്തും അത്രയധികം കാണുവാന്‍ സാധിക്കാത്തതുമായ നിര്‍മ്മാണ രീതിയും, വാസ്തുവിദ്യയുമാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിന്റെ കവാടം മുതല്‍ തന്നെ അത്ഭുതങ്ങളുടെ ലോകം ആരംഭിക്കുകയാണ്. നിറയെ കൊത്തുപണികളാണ് കവാടത്തില്‍ കാണുവാനുള്ളത്. ഇതിലും കൂടിയ കാഴ്ചകളാണ് മുന്നോട്ട് പ്രതീക്ഷിക്കേണ്ടത്. സരസ്വതി, കാളി, ഭുവനേശ്വരി, ലക്ഷ്മി ദേവതകളുടെ മുഖങ്ങളുടെ കൊത്തുപണികളാണ് കവാടത്തിന്റെ നാലുമുഖങ്ങളിലും കാണുവാനുള്ളത്. താഴേക്ക് നോക്കുകയാണെങ്കില്‍ താന്ത്രിക ആരാധനയുമായി ബന്ധപ്പെട്ട 64 യോഗിനികളുടെ ശിൽപങ്ങളും കാണാം.
ഈ ക്ഷേത്രത്തിലെ നിര്‍മ്മാണത്തില്‍ കൂടുതലും കടന്നു വരുന്ന രൂപം സര്‍പ്പങ്ങളുടേതാണ്. ഇതിലെടുത്തു പറയേണ്ടത്, ക്ഷേത്രത്തിന്‍റെ പുറംഭിത്തിയെ ചുറ്റിനിന്ന് കവാടത്തില്‍ ഫണമുയര്‍ത്തി നില്‍ക്കുന്ന സര്‍പ്പ രൂപമാണ്, പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന വാലുകളുള്ള സർപ്പങ്ങളെയും ഇവിടെ കാണാം. ഇത്തരത്തില്‍ ഒരു അത്ഭുത ലോകം തന്നെയാണ് ഇവിടെ നമ്മെ കാത്തിരിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…