ന്യൂയോര്‍ക്ക്: മലയാളിയായ രാജ് സുബ്രഹ്മണ്യം ഇനി പ്രമുഖ യുഎസ് പാക്കേജ്-ഡെലിവറി കമ്പനിയായ ഫെഡക്‌സ് കോര്‍പ്പിന്റെ പുതിയ സിഇഒ ആയി ചുമതലയേല്‍ക്കും. ഫ്രെഡ് സ്മിത്ത് ജൂണ്‍ ഒന്നിന് പടിയിറങ്ങുന്ന ഒഴിവിലാണ് രാജിന്റെ ഈ നിയമനം. സ്മിത്ത് കമ്പനിയുടെ എക്‌സിക്യൂട്ടിവ് ചെയര്‍മാനാകും. തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്മണ്യം 1987ല്‍ മുംബൈ ഐഐടിയില്‍നിന്നു കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷം 1989ല്‍ യുഎസിലെ സെറാക്യൂസ് സര്‍വകലാശാലയില്‍നിന്ന് മാസ്‌റ്റേഴ്‌സും സ്വന്തമാക്കി. തുടര്‍ന്ന് ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍നിന്ന് എംബിഎയും നേടി.
അതേസമയം 56 വയസ്സുകാരനായ രാജ് സുബ്രഹ്മണ്യം 1991-ലാണ് ഫെഡക്‌സില്‍ ചേരുന്നത്. ഏഷ്യയിലും അമേരിക്കയിലുമായി നിരവധി ചുമതലകള്‍ അദ്ദേഹം വഹിച്ചു. പിന്നീട് ചീഫ് മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഓഫിസറായും ഫെഡക്‌സ് എക്‌സ്പ്രസിന്റെ മേധാവിയായും പ്രവര്‍ത്തിച്ചു. 2019ല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‍സ് അംഗവുമായി. 1973-ലാണ് പോസ്റ്റ് ഓഫിസുകളേക്കാള്‍ വേഗത്തില്‍ ചെറിയ പാര്‍സലുകളും കത്തുകളും എത്തിക്കാനായി ഫ്രെഡ് സ്മിത്ത് ഫെഡക്‌സ് കമ്പനി ആരംഭിക്കുന്നത്. അതേസമയം അടുത്ത അരനൂറ്റാണ്ടിനുള്ളില്‍ വ്യോമമാര്‍ഗവും ലോകമെമ്പാടും പാക്കേജുകള്‍ എത്തിക്കുന്ന തരത്തിലേക്കു കമ്പനി വളർന്നിരിക്കുകയാണ്. ആളുകളെയും സാധ്യതകളെയും ബന്ധിപ്പിക്കുക വഴി 50 വര്‍ഷത്തിനുള്ളില്‍ ലോകത്തെതന്നെ മാറ്റാന്‍ ഫെഡക്‌സിനു കഴിഞ്ഞുവെന്ന് സ്മിത്ത് പറയുന്നു. കമ്പനിയെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തനാണ് രാജ് സുബ്രഹ്മണ്യമെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…