Female army arrives to work against terrorism! Two women battalions to Jammu and Kashmir Police Force; The DGP said that they will work keeping the safety of the people in mind
ശ്രീനഗർ: പോലീസ് സേനയിൽ സ്ത്രീ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീർ പോലീസ് സേനയിലേക്ക് രണ്ട് പുതിയ വനിതാ പോലീസ് ബറ്റാലിയനുകൾ കൂടി പ്രഖ്യാപിച്ച് ജമ്മുകശ്മീർ പോലീസ് ഡയറക്ടർ ദിൽബാഗ് സിംഗ്. ഏകദേശം ആയിരത്തോളം വനിതാ ഓഫീസർമാരെയാകും വിന്യസിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസ് സേനയിൽ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് വഴി ലിംഗപരമായി നിലനിൽക്കുന്ന സുരക്ഷാ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന വിലയിരുത്തലിലാണ് സേന.
ഉദംപൂരിലെ പോലീസ് അക്കാദമിയിലും കത്വയിലെ സായുധ പോലീസ് സേനയിലും അഞ്ച് മാസമായി പരിശീലന പരിപാടിയിൽ പങ്കെടുക്കുകയാണ്. ഫിസിക്കൽ ഫിറ്റ്‌നെസ്, സ്വയം-പ്രതിരോധം, നിയമപരമായ മറ്റ് കാര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലനം.
വരുന്ന ഫെബ്രുവരിയോടെ പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമാകുമെന്നാണ് വിലയിരുത്തൽ. പുരുഷ ഉദ്യോഗസ്ഥർക്കൊപ്പം കൃത്യനിർവഹണത്തിൽ സുപ്രധാന പങ്ക് വഹിക്കാൻ ഈ വനിതകളുമുണ്ടാകും. പരമ്പരാഗത പോലീസ് വേഷം ഇവർ സ്വീകരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. മറിച്ച് ഇവർ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കും. ഇത്തരം നിർണായക പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിനാൽ യൂണിഫോം ഒഴിവാക്കും. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാകും ഇവർ പ്രവർത്തിക്കുകയെന്ന് ഡിജിപി സിംഗ് പറഞ്ഞു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…