International

അമേരിക്കൻ നാവിക സേനയെ നയിക്കാൻ പെൺകരുത്ത് ! ചരിത്രം തിരുത്തിക്കുറിക്കാൻ അഡ്മിറൽ ലിസ ഫ്രാഞ്ചെട്ടി

ന്യൂയോർക്ക്: അമേരിക്കൻ നാവിക സേനയെ നയിക്കാൻ ഇനിമുതൽ പെൺകരുത്ത്. നാവിക സേനയുടെ മേധാവിയായി അഡ്മിറൽ ലിസ ഫ്രാഞ്ചെട്ടിയെ നാമനിർദ്ദേശം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. അമേരിക്കൻ നാവിക സേനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് മേധാവിയായി ഒരു സ്ത്രീയ്ക്ക് നാമനിർദ്ദേശം ലഭിക്കുന്നത്.

അതേസമയം, നിലവിൽ നാവിക സേനയുടെ ഉപമേധാവിയാണ് ലിസ. കഴിഞ്ഞ 38 വർഷമായി നാവിക സേനയ്‌ക്കൊപ്പം ചേർന്ന് ലിസ രാജ്യത്തെ സേവിക്കുകയാണെന്നും നിലവിൽ വൈസ് ചീഫ് ആയി പ്രവർത്തിച്ചു വരുകയാണെന്നും ജോ ബൈഡൻ വ്യക്തമാക്കി. യുഎസ് നാവിക സേനയുടെ ഫോർ സ്റ്റാർ അഡ്മിറൽ പദവി ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ലിസ. ഇതിന് പുറമേ നാവിക സേനയുടെ ആദ്യ വനിതാ മേധാവി എന്ന നിലയിൽ കൂടി ലിസ ചരിത്രമെഴുതാൻ പോകുകയാണെന്നും ജോ ബൈഡൻ വ്യക്തമാക്കി.

അതേസമയം, അഡ്മിറൽ മൈക്ക് ഗിൽഡേയ് ആണ് നിലവിലെ നാവിക സേനാ മേധാവി. അടുത്ത മാസമാണ് മൈക്ക് ഗിൽഡേയ് വിരമിക്കുന്നത്.
നാല് വർഷമാണ് നാവിക സേനാ മേധാവിയുടെ സേവന കാലാവധി. 2022 സെപ്തംബറിലായിരുന്നു നാവിക സേന ഉപ മേധാവിയായി ലിസ ചുമതലയേൽക്കുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സെനറ്റിന്റെതാണ്.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

5 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago