ബ്രസീല്‍ ദക്ഷിണ അമേരിക്കന്‍ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീല്‍ വെനിസ്വേലയെ തോല്‍പ്പിച്ചത്. അറുപത്തിയേഴാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ഗോള്‍ നേടിയത്.
യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ മൂന്നാം വിജയമാണിത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി.
നെയ്മര്‍ അടക്കം ആറു പ്രമുഖ താരങ്ങളെ കൂടാതെ ഇറങ്ങിയ ബ്രസീല്‍ വെനിസ്വേലക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തില്‍ നാലു തവണ കൂടി ബ്രസീല്‍ വെനിസ്വേലയുടെ ഗോള്‍ വല കുലുക്കിയെങ്കിലും വാര്‍ ഗോള്‍ അനുവദിച്ചത്. മൂന്ന് എണ്ണം ഓഫ് സൈഡും ഒരെണ്ണം ഫൗളെന്നും വാര്‍ വിധിച്ചു.
പരിക്കേറ്റ നെയ്മര്‍, ഫിലിപ്പ് കുടിഞ്ഞോ, ഫാബിനോ, എഡര്‍ മിലിറ്റാവോ, റോഡ്രീഗോ,ഗബ്രീല്‍ മെനീനോ എന്നിവരെ കൂടാതെയാണ് ബ്രസീല്‍ കളിക്കളത്തിലിറങ്ങിയത്. ചൊവ്വാഴ്ച ഉറുഗ്വെക്കെതിരായ യോഗ്യതാ മത്സരത്തിലും ഇവര്‍ കളിക്കില്ല.
മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കൊളംബിയയെ തോല്‍പ്പിച്ചു. എഡിസണ്‍ കവാനി, ലൂയി സുവാരസ്, ഡാര്‍വിന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ആറു പോയിന്റുമായി ഉറുഗ്വെ നാലാം സ്ഥാനത്തെത്തി. അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്.
ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ക്ക് നേരിട്ട് ലോകകപ്പില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കും. അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് പ്ലേ ഓഫില്‍ കളിക്കാന്‍ യോഗ്യത ലഭിക്കും.
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…