അഞ്ചാമത് പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന്റെ വിളംബരം തൃക്കൊടിത്താനത്ത് നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡും പഞ്ച ദിവ്യദേശദർശനും സംയുക്തമായി മെയ് മാസത്തിലാണ് പാണ്ഡവീയ മഹാവിഷ്‌ണു സത്രം സംഘടിപ്പിക്കുന്നത് . തൃക്കൊടിത്താനം മഹാവിഷ്‌ണു ക്ഷേത്രത്തിലാണ് സത്രം നടക്കുക. പഞ്ച പാണ്ഡവരിലെ അഞ്ചാമന്റെ തേവാരമൂർത്തി വാഴുന്ന ക്ഷേത്രമാണ് തൃക്കൊടിത്താനം മഹാവിഷ്‌ണു ക്ഷേത്രം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വിളംബര വേദി ഉദ്‌ഘാടനം ചെയ്‌തു. ക്ഷേത്രംതന്ത്രി പറമ്പൂരില്ലത്ത് രാകേഷ്നാരായണൻ ഭട്ടതിരിപ്പട് വേദിയിൽ ഭദ്ര ദീപം തെളിച്ചു. ദേവസ്വംബോർഡ് മെമ്പർ അഡ്വ. അജികുമാർ പഞ്ചപാണ്ഡവക്ഷേത്രങ്ങളിലെ ദേവസ്വം മാനേജർമാർ ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
2025 മെയ് 10 ശനിയാഴ്‌ച മഹാഗണപതി ഹോമത്തോടുകൂടി സത്രം സമാരംഭിക്കും മെയ് 17 ശനിയാഴ്ച്‌ച പൂർണ്ണാഹുതിയോടുകൂടി സമാപിക്കും. ബ്രഹ്മശ്രീ. കിഴക്കേടം ഹരിനാരായണൻ നമ്പൂതിരിയാണ് സത്രാചാര്യൻ. പ്രേമികാദാസൻ പറളി ശ്രീകാന്ത് ശർമ്മയാണ് സഹ ആചാര്യൻ. സത്രസമിതി ചെയർമാനായി ബി.രാധാകൃഷ്ണ മേനോനെയും, ജനറൽ കൺവീനറായി വിനോദ് ചക്കിട്ടപറമ്പിലിനെയും തിരഞ്ഞെടുത്തു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…