പ്രതീകാത്മക ചിത്രം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലാണ് ജനങ്ങൾ നാളെ വിധിയെഴുതുന്നത്. മണ്ഡലങ്ങളിലെ പരസ്യപ്രചാരണം കഴിഞ്ഞ ദിവസം അവസാനിച്ചു. ഇന്ന് നിശബ്ദപ്രചാരണം നടക്കും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകള്‍ക്കുപുറമേ റായ്ബറേലിയും അമേഠിയും ഉൾപ്പെടുന്ന ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമബംഗാള്‍ (7), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (20), ഒഡിഷ (5) എന്നിവിടങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കാഷ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റിലും നാളെ വോട്ടെടുപ്പ് നടക്കും.
പശ്ചിമബംഗാളിലെ വ്യവസായ മേഖലകളിൽപ്പെടുന്ന ഏഴ് മണ്ഡലങ്ങളിൽ ഇത്തവണ കടുത്ത പോരാട്ടമാണു പ്രതീക്ഷിക്കുന്നത്. ഏഴ് സീറ്റുകളിലും തൃണമൂൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാട്ടത്തിലാണ്. ആറ് സീറ്റുകളിൽ സിപിഎം ജനവിധി തേടുന്നു. ഒരു സീറ്റിൽ കോൺഗ്രസും.
ബീഹാറിൽ സരൺ, മുസാഫർപുർ, ഹാജിപുർ, സീതാമർഹി, മധുബനി മണ്ഡലങ്ങളിലായി 80 സ്ഥാനാർഥികളുടെ ജനവിധിയാണ് ഈ ഘട്ടത്തിൽ കുറിക്കുന്നത്.
രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായ മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങളിൽ അഞ്ചാംഘട്ടത്തിൽ 264 സ്ഥാനാർഥികളാണുള്ളത്. മുംബൈക്കു പുറമേ വടക്കൻ മഹാരാഷ്ട്രയിലും പ്രചാരണത്തിന് ഇന്നലെ വൈകുന്നേരത്തോടെ പരിസമാപ്തിയായി.
കേന്ദ്രമന്ത്രിമാരായ പിയുഷ് ഗോയൽ ( മുംബൈ നോർത്ത്) ഭാരതി പവാർ (ദിൻഡോരി) കപിൽ പാട്ടിൽ (ഭിവണ്ടി) എന്നിവരും ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെയും (കല്യാൺ) ഉൾപ്പെടെ പ്രമുഖർ മത്സരിക്കുന്നു.
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…