RTI documents not received; Petitioner died, superintendent fined commission
ഫയല്‍ തീര്‍പ്പാക്കല്‍ തീവ്ര യജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ കൂടുതല്‍ ഫയലുകള്‍ ശേഷിക്കുന്ന വകുപ്പുകള്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ജില്ലയിലെ എല്ലാ സബ് ഓഫീസുകളിലും ഫയല്‍ തീര്‍പ്പാക്കല്‍ നടക്കുന്നുണ്ടെന്ന് ജില്ലാ മേധാവികള്‍ ഉറപ്പാക്കണം. ഇതിനായി ആഴ്ചയിലൊരിക്കല്‍ ഏതെങ്കിലും സബ് ഓഫീസുകളില്‍ നേരിട്ട് പോയി പ്രവര്‍ത്തനം വിലയിരുത്തണം. തീര്‍പ്പാക്കുന്ന ഫയലുകളുടെ വിവരങ്ങള്‍ ഫയല്‍ അദാലത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഷീറ്റില്‍ യഥാസമയം ചേര്‍ക്കുന്നുണ്ടെന്ന് നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പാക്കണം. ഫയലുകള്‍ യഥാസമയം തീര്‍പ്പാക്കുന്നുണ്ടെന്ന് ജില്ലാ ഓഫീസര്‍മാര്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ഞായറാഴ്ച്ച ജില്ലയില്‍ ഫയല്‍ തീര്‍പ്പാക്കല്‍ ദിനമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളും തുറന്നുപ്രവര്‍ത്തിക്കും. 16,000 ഫയലുകളാണ് ഞായറാഴ്ച മാത്രം തീര്‍പ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ സര്‍വീസ് സംഘടന പ്രതിനിധികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സാധിക്കുന്നത്ര ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. അതേസമയം ഞായറാഴ്ച സന്ദര്‍ശകര്‍ക്ക് അനുമതി ഉണ്ടാകില്ല. യോഗത്തില്‍ അഡീഷ്ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…