Film star Ranji Panicker reacts on the Brahmapuram issue
കൊച്ചി : ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ രംഗത്ത്. അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത്രയധികം മാലിന്യം സംസ്ക്കരിക്കാതെ സംഭരിച്ചുവെച്ചത് ഗുരുതര കുറ്റകൃത്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്രഹ്മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച്ച പറ്റിയെന്നും അടിസ്ഥാന കാര്യങ്ങളിൽ അധികൃതർക്ക് ജാഗ്രത ഇല്ലാതെ പോയെന്നും അദ്ദേഹം വിമർശിച്ചു. ബ്രഹ്മപുരത്ത് എന്താണ് സംഭവിച്ചതെന്നതിൽ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമൂലം ജനങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും അവരോട് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിനിമാ രംഗത്ത് നിരവധിപേർ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനും, രമേശ് പിഷാരടിയും സമൂഹ മാദ്ധ്യമങ്ങളിലൂടെ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…