India

സാമ്പത്തിക പ്രതിസന്ധി; വീണ്ടും വിമാന സർവീസ് റദ്ദാക്കി ഗോ ഫസ്റ്റ്; യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്ന് എയർലൈൻ

ദില്ലി: വിമാന സർവീസ് വീണ്ടും റദ്ദാക്കി ഗോ ഫസ്റ്റ്, സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023 ജൂൺ 16 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ജൂൺ 14 വരെയായിരുന്നു ഗോ ഫസ്റ്റ് ഫ്ലൈറ്റ് റദ്ദാക്കിയത്.

മെയ് 3 മുതലാണ് ആദ്യമായി ഗോ ഫസ്റ്റ് എയർലൈൻ ഫ്ലൈറ്റുകൾ റദ്ദാക്കിയത്. മൂന്ന് ദിവസത്തേക്ക് വിമാനങ്ങൾ റദ്ദാക്കാൻ പെട്ടെന്ന് തീരുമാനിച്ചതിനെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാ കൂടുതൽ ദിവസത്തേക്ക് സർവ്വീസുകൾ റദ്ദാക്കിയിരുന്നു. യാത്രക്കാരുടെ എണ്ണം കുറയുന്നത് ഗോ ഫസ്റ്റിന്റെ സാമ്പത്തിക നിലയെ ബാധിച്ചു.

എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതമാക്കിയാതായി കമ്പനി സിഇഒ കൗശിക് ഖോന നേരത്തെ വ്യക്തമാക്കിയിരുന്നു.
5,000ത്തിലധികം പേരാണ് ഗോ ഫസ്റ്റിൽ ജോലി ചെയ്യുന്നത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ, യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കൾക്കെതിരെ ഡെലവെയറിലെ ഫെഡറൽ കോടതിയിൽ ഒരു പരാതി ഫയൽ ചെയ്തിരുന്നു.

ജെറ്റ് എയർവേസിനുശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ‘ഗോ ഫസ്റ്റ്’. മാർച്ച് അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള വേനൽക്കാല ഷെഡ്യൂളിൽ ‘ഗോ ഫസ്റ്റ്’ പ്രതിവാരം 1,538 വിമാനങ്ങൾ സർവിസ് നടത്തേണ്ടതായിരുന്നു. പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗോ ഫസ്റ്റിന്റെ സീനിയർ എക്‌സിക്യൂട്ടീവുകൾ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയുടെ ഉദ്യോഗസ്ഥരുമായി അതിന്റെ പുനരുജ്ജീവന പദ്ധതികൾ ചർച്ച ചെയ്തിരുന്നു.

anaswara baburaj

Recent Posts

ദുരിത പെയ്ത്ത് തുടരുന്നു ! സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം ! കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…

15 mins ago

നോട്ടെണ്ണല്‍ യന്ത്രം എം ബി രാജേഷിന്റെ കയ്യിലാണോ,അതോ മുഖ്യമന്ത്രിയുടെ കയ്യിലോ ?എക്സൈസ് മന്ത്രി രാജിവെക്കണം ;രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…

49 mins ago

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിവിജയൻ സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ തയ്യാറെടുക്കുന്നു; കെജ്‌രിവാളിന്റെ അവസ്ഥ വരുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്…

2 hours ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതി പിടിയിൽ; ആന്ധ്രയിൽ അന്വേഷണസംഘത്തിന്റെ വലയിലായത് കൊടക് സ്വദേശി പി എ സലിം; നിർണായകമായത് വീട്ടിലേക്കുള്ള ഫോൺ വിളി

കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ…

2 hours ago

തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal

തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal

2 hours ago

പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ല ! അനിമോനെ ഇന്നലത്തെ യോഗത്തിൽ സസ്‌പെൻഡ് ചെയ്‌തെന്ന് ബാറുടമകളുടെ സംഘടന; 25 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷം; സംസ്ഥാനത്ത് ബാർക്കോഴ വിവാദം 2.0 സജീവമാകുന്നു

തിരുവനന്തപുരം: തങ്ങളോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, ആർക്കും പണം പിരിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ബാറുടമകളുടെ സംഘടന പ്രസിഡന്റ് വി സുനിൽ…

2 hours ago