തിരുവനന്തപുരം: തങ്ങളോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, ആർക്കും പണം പിരിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ബാറുടമകളുടെ സംഘടന പ്രസിഡന്റ് വി സുനിൽ കുമാർ. നേരത്തെ രണ്ടര ലക്ഷം വീതം മദ്യനയത്തിൽ ഇളവുകൾ കിട്ടാൻ നൽകണമെന്ന് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദരേഖ പുറത്തായിരുന്നു. ഇത് ഗൂഡാലോചനയുടെ ഭാഗമാണെന്നും, സമാന്തര സംഘടനയുണ്ടാക്കാൻ ചില നീക്കങ്ങൾ നടക്കുന്നുവെന്നും വി സുനിൽകുമാർ അറിയിച്ചു. സംഘടനയ്ക്ക് തിരുവനന്തപുരത്ത് ഒരു ഓഫീസ് കെട്ടിടം പണിയാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ എതിർക്കുന്ന ഒരു വിഭാഗമാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പുതിയ മദ്യനയം 25 കോടിയുടെ വമ്പൻ അഴിമതിയാണെന്നും എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അല്പസമയത്തിനുള്ളിൽ മാദ്ധ്യമങ്ങളെ കാണും. എന്നാൽ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും നടക്കുന്നില്ലെന്നും ഈ പേരിൽ ആരെങ്കിലും പണം പിരിക്കുന്നുണ്ടെങ്കിൽ അത് ഗൗരവമായി കാണുമെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പ്രതിപക്ഷത്തിന്റെ രാജിയാവശ്യം തള്ളിയ അദ്ദേഹം നിയമസഭയിൽ കാണാമെന്ന് വെല്ലുവിളിക്കുകയും ചെയ്‌തു.
ഇന്ന് രാവിലെയാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അനിമോൻറെ പ്രസ്താവന പുറത്തായത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകൾക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു. ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…