Financial fraud; Case against the policeman; Accused absconding
തിരുവനന്തപുരം :സാമ്പത്തിക തട്ടിപ്പിൽ ഒറ്റപാലം സ്റ്റേഷനിലെ പോലീസുകാരനെതിരെ കേസ്.ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനായി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പോലിസുകാരൻ രവി ശങ്കർ നിലവിൽ ഒളിവിലാണ്.നെടുമങ്ങാട്, പാങ്ങോട് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചിരിക്കുന്നത്.
സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഷെയർമാർക്കറ്റുകളിൽ രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ഏകദേശം ഒരു കോടിയോളം രൂപ ഇയാൾ പിരിച്ചെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ നിന്ന് ഒരു ലാഭവിഹിതം ആദ്യ നാളുകളിൽ പരാതിക്കാർക്ക് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി തുകയോ പലിശയോ ലഭിക്കുന്നില്ല. പോലീസുകാരൻ സാമ്പത്തിക തട്ടിപ്പുനടത്തിയെന്നും വഞ്ചന കാണിച്ചുവെന്നാണ് പരാതി. മെഡിക്കൽ അവധിയിൽ പോയ ശേഷം ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…