തിരുവനന്തപുരം: ലൈംഗീക പീഡനക്കേസിൽ കോൺഗ്രസ് നേതാവും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. പീഡനത്തിനും നിർബന്ധിത ഗർഭച്ഛിദ്രത്തിനും ഇരയായി പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ ഇന്ന് കോടതിയിൽ രഹസ്യമൊഴിയും നൽകി. നേമം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എഫ് ഐ ആർ പ്രകാരം ഗുരുതര വകുപ്പുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരത്തും പാലക്കാട്ടും എത്തിച്ച് മൂന്നു തവണ ബലാൽസംഗം ചെയ്‌തു. നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി. ഗർഭച്ഛിദ്രത്തിന് നിരന്തരം നിർബന്ധിച്ചു. സുഹൃത്ത് മുഖാന്തിരം ഗുളിക എത്തിച്ചു. വീഡിയോകോളിൽ വിളിച്ച് ഗുളിക കഴിക്കാൻ നിർബന്ധിക്കുകയും ഗുളിക കഴിച്ചെന്ന് ഉറപ്പുവരുത്തുകയും ചെയ്‌തെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.
ഗുളിക കഴിച്ചതോടെ തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായും തുടർന്ന് ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം ശകാരിച്ചതായും ആരാണ് ഈ ഗുളിക തന്നതെന്നും കൊല്ലാനാണോ ഗുളിക തന്നതെന്നും അദ്ദേഹം ചോദിച്ചതായും ഇന്നലെ ചില മാദ്ധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖയിൽ അതിജീവിത പറയുന്നുണ്ട്. ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറെയാണ് യുവതി കണ്ടതെന്ന് സൂചനയുണ്ട്. ഡോക്ടറേയും ആശുപത്രിയെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് അന്വേഷണ മേൽനോട്ട ചുമതല.
കേസിൽ രാഹുലും രാഹുലിന്റെ സുഹൃത്തുമാണ് പ്രതികൾ. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തത്. പിന്നീട് നേമം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ എന്നീ വകുപ്പുകൾക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ കൂടി ചുമത്തിയിട്ടുണ്ട്. രാഹുലിന്റെ സുഹൃത്ത് അടൂർ സ്വദേശിയായ ജോബി ജോസഫാണ് കൂട്ടുപ്രതി. ഇയാൾ വഴിയാണ് ഗർഭനിരോധന ഗുളികകൾ അതിജീവിതയ്ക്ക് എത്തിച്ചത്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിച്ചാൽ മരണം വരെ സംഭവിക്കാം എന്ന അറിവോടുകൂടി യുവതിയെ കൊണ്ട് ഗർഭനിരോധന ഗുളിക കഴിപ്പിച്ചു എന്ന മൊഴിലഭിച്ചിട്ടും പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടില്ല
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…