Business

ട്രമ്പിന്റെ തീരുവ യുദ്ധത്തിന് ഭാരതത്തിന്റെ രോമത്തിൽ തൊടാനായില്ല; രണ്ടാം പാദ ജിഡിപി വളർച്ചയിൽ വൻ കുതിപ്പ്; ജി എസ് ടി ഇളവുകൾ നൽകിയ മോദി തന്ത്രം ഫലം കണ്ടു; സാമ്പത്തിക വളർച്ച മികച്ച പ്രചോദനമെന്ന് പ്രധാനമന്ത്രി

ദില്ലി: നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദ കണക്കുകൾ പുറത്തുവരുമ്പോൾ രാജ്യത്തിന് മികച്ച സാമ്പത്തിക വളർച്ച. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാംപാദത്തിൽ 8.2 ശതമാനമാണ് ജിഡിപി വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ സമയത്ത് 5.6 ശതമായിരുന്നു വളർച്ച. ഈ സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ ജിഡിപി 7.8 ശതമാനം വളർന്നിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയമാണ് ഇന്നുവൈകുന്നേരം കണക്കുകൾ പുറത്തുവിട്ടത്.

ഉൽപ്പാദന മേഖല, നിർമ്മാണ മേഖല, റിയൽ എസ്റ്റേറ്റ്, ഫിനാൻസ്, കാർഷിക മേഖല തുടങ്ങി എല്ലാ മേഖലകളിലും ഉണർവ് പ്രകടമാണ്. റിസർവ് ബാങ്ക് മുതൽ അന്താരാഷ്ട്ര ഏജൻസികൾ വരെ നടത്തിയ പ്രവചനങ്ങൾക്കും അപ്പുറമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നേട്ടം. ഇതോടെ അർദ്ധവാർഷിക ജിഡിപി വളർച്ച 8% ആയി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേസമയം അത് 6.5% ആയിരുന്നു.

അമേരിക്ക പ്രഖ്യാപിച്ച 50 % തീരുവ ഇന്ത്യൻ സമ്പദ്‌വ്യസ്ഥയ്ക്ക് ഒരു കോട്ടവും വരുത്തിയില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. തീരുവ യുദ്ധത്തെ മറികടക്കാൻ കേന്ദ്രസർക്കാർ വമ്പൻ ജി എസ് ടി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഈ തന്ത്രം വിജയിച്ചു. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് നികുതി കുറയ്ക്കാത്തതിനാൽ 25 ശതമാനവും റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നതിനാൽ മറ്റൊരു 25 ശതമാനവും ഉൾപ്പെടെ 50 ശതമാനം തീരുവയാണ് അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയത്.

മികച്ച സാമ്പത്തിക വളർച്ച പ്രചോദനം നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസിത ഭാരതം എന്ന കാഴ്ചപ്പാടും മേക് ഇൻ ഇന്ത്യ, ആത്മ നിർഭർ ഭാരത് തുടങ്ങിയ സർക്കാർ നയങ്ങളും സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജമേകിയതായി വിദഗ്ദ്ധർ വിലയിരുത്തുന്നു. അടുത്ത 22 വർഷം ഇന്ത്യ ശരാശരി 7.8 ശതമാനം വീതം സാമ്പത്തിക വളർച്ച നേടിയാൽ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് ലോകബാങ്ക് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

B4 Admin

Recent Posts

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

2 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

4 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

5 hours ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

6 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

7 hours ago