ആലപ്പുഴ: ആലപ്പുഴയില്‍ ഹരിപ്പാട് ദേശീയപാതയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. ദേശീയപാതയിലെ കരുവാറ്റ പവര്‍ഹൗസിന് പടിഞ്ഞാറ് വശത്തെ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം.
തീപിടുത്തത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. സമീപത്തെ പെട്രോള്‍ പമ്പിലേക്ക് തീപടരുന്നതിന് മുന്‍പ് അണക്കാനായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ശൂരനാട് നടുവിലേമുറി മന്‍സൂര്‍ മന്‍സില്‍ മന്‍സൂറും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തി നശിച്ചത്. ഓണാവധിക്ക് കുടുംബത്തോടപ്പം പാലക്കാടുള്ള ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം.
സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കാറിന്റെ മുന്‍ വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ വാഹനം നിര്‍ത്തി എല്ലാവരെയും പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തുടര്‍ന്ന് ഹരിപ്പാട് നിന്നും കായംകുളത്ത് നിന്നും അഗ്‌നിശമന സേന എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…