ആലപ്പുഴ: ചുങ്കത്തെ പ്രശസ്തമായ ബാബു ഓയില്‍ മില്‍സില്‍ (ചന്ദ്രാ ഓയില്‍ മില്‍സ്) വന്‍ തീപിടിത്തം. വെളിച്ചെണ്ണ മില്‍ പൂര്‍ണമായും കത്തിനശിച്ചു.ആളപായമില്ല. മില്ലിലുണ്ടായിരുന്ന വെളിച്ചെണ്ണയും കൊപ്രയും മില്ലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയും കത്തി നശിച്ചു. ജീവനക്കാര്‍ എത്തുന്നതിന് മുന്‍പായിരുന്നു തീപിടിത്തം. അതിനാലാണ് ആളപായം ഒഴിവായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. ആലപ്പുഴ, ചേര്‍ത്തല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് അഗ്നിശമന സേനയുടെ ഏഴു യൂണിറ്റുകളെത്തി പത്തു മണിയോടെയാണ് തീയണച്ചത്. നിരവധി ഓയില്‍ മില്ലുകളുണ്ടായിരുന്ന ചുങ്കത്ത് അവശേഷിച്ചിരുന്ന ഏക മില്ലാണിത്. രാജ്യത്തെ പ്രമുഖ കമ്പനികള്‍ക്ക് വെളിച്ചെണ്ണ നല്‍കുന്നതും ബാബു ഓയില്‍ മില്ലായിരുന്നു. നൂറിലധികം ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്.
ഏഴുപത്തഞ്ച് വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഓയില്‍ കമ്പനിയാണ് ഇത്. ഒരു കാലത്ത് കൊപ്രാ കേവ് വള്ളങ്ങളില്‍ എത്തിച്ച് സംസ്കരിച്ചു ആട്ടി ഓയിലാക്കി കൊടുക്കുന്ന രീതിയായിരുന്നു. ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. പ്രധാന വ്യാപാരകേന്ദ്രമായിരുന്ന ആലപ്പുഴയുടെ പ്രതാപകാലത്തിന്റെ അവശേഷിപ്പാണ് അഗ്നിബാധയില്‍ നിലംപൊത്തിയത്. പരേതനായ ചുങ്കം തിരുമല വാര്‍ഡില്‍ എ.വി. ജനാര്ദനന് വൈദ്യരായിരുന്നു ഓയില്‍ മില്ലിന്റെ ഉടമ.
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA), ഓഫീസ് ഓഫ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് (ODNI) എന്നിവയുടെ…
കർണാടകയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ…
ഗുജറാത്തിലെ പ്രഭാസ് പഠാനിലുള്ള ചരിത്രപ്രസിദ്ധമായ സോമനാഥ് മഹാദേവ ക്ഷേത്രത്തിന്റെ ധ്വജസ്തംഭത്തിന് തൊട്ടുമുകളിലായി കാർത്തിക പൂർണ്ണിമയിലെ പൂർണ്ണചന്ദ്രൻ നേർരേഖയിൽ എത്തിയ അപൂർവ്വ…
കേരളത്തിലെ സർക്കാർ എൽ.പി. സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശദീകരണം. സംസ്ഥാനത്തെ…