fire
തിരുവനന്തപുരം: തിരുവനന്തപുരത്തെ വെമ്പായത്ത് ഹാര്‍ഡ് വെയര്‍ കടയ്ക്ക് തീപിടിച്ച് കടയിലെ ജീവനക്കാരന്‍ വെന്തുമരിച്ചു. വെമ്പായം ജങ്ഷനിലെ എ.എന്‍ പെയിന്റ്‌സ് എന്ന കടയ്ക്കാണ് രാത്രി 7.30 യോടെ തീ പിടിച്ചത്.
അപകടത്തിൽ എ.എന്‍ പെയിന്റ്‌സ് എന്ന നാലുനിലക്കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. കടയ്ക്ക് ഉള്ളില്‍ ചെറിയ തീ ഉണ്ടാകുന്നത് കണ്ടപ്പോള്‍ തന്നെ ജീവനക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു. അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെയ്ന്റിന് തീ പിടിച്ചതിനാല്‍ പ്രയത്‌നം വിഫലമായി.
തുടർന്ന് നാലു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീയണച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ജീവനക്കാരന്‍ ചിറമുക്ക് സ്വദേശി നിസാമുദീന്റെ മൃതദേഹം കണ്ടെത്തിയത്. വെല്‍ഡിങ് പണിനടന്നിരുന്ന താഴത്തെ നിലയില്‍ നിന്നും തീപ്പൊരി പടര്‍ന്നുവെന്നാണ് നിഗമനം.
അതേസമയം തീപിടിച്ച് നാല് നിലയുളള കെട്ടിടത്തിന്റെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത്തോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. 10 ലേറെ ഫയര്‍ യൂണിററുകള്‍ മൂന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകട സാധ്യത കണക്കിലെടുത്ത് എം സി റോഡ് വഴിയുള്ള ഗതാഗതം തടഞ്ഞു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…