Narendra-Modi
ദില്ലി: റഷ്യ-യുക്രൈൻ യുദ്ധം അതിരൂക്ഷമാകുമ്പോൾ ക്രൂഡോയിൽ വില അനിയന്ത്രിതമായി ഉയർന്നിരിക്കുകയാണ്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറാണ്. ഇത് യുദ്ധം തുടങ്ങി ചുരുങ്ങിയ ദിവസങ്ങളിലാണ് ഉയർന്നിരിക്കുന്നത്.
എന്നാൽ ഇതോടെ, ഇന്ധനവില വർധിക്കുമോ എന്ന ഭീതിയിലാണ് രാജ്യത്തെ ഉപഭോക്താക്കൾ. കുത്തനെയുള്ള വിലവർധനയെ മുന്നിൽ കണ്ടുകൊണ്ട് രാജ്യത്ത് ഇന്ധനവില വർധിക്കാതിരിക്കാനുള്ള നടപടികൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
ഇതേതുടർന്ന് ആഗോളതലത്തിലുള്ള നിലവിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇന്ധന വിതരണം സുഖമമാകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
അതേസമയം യുദ്ധം ഇതുവരേക്കും രാജ്യത്തെ സാമ്പത്തികസ്ഥിതിയെ ബാധിച്ചിട്ടില്ല. നിഫ്റ്റി ഇപ്പോഴും ഭേദപ്പെട്ട നിലയിലാണുള്ളത്. എന്നാൽ, എന്തെങ്കിലും കാരണവശാൽ ഇന്ധനവില വർധിച്ചാൽ, രാജ്യത്തേക്ക് വരുന്നതും രാജ്യത്തിനകത്ത് വിതരണം ചെയ്യുന്നതുമായ എല്ലാ വസ്തുക്കളുടെയും വിലയും വർധിക്കുമെന്നത് മാത്രമാണ് ഇപ്പോൾ ആശങ്കയുണർത്തുന്നത്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…