suresh-gopi
തൃശൂർ: തൃശൂര്‍ പൂരത്തിനായി നഗരം ഒരുങ്ങി കഴിഞ്ഞു. പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിള്വെടിക്കെട്ടിന്, രാത്രി 7മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
എന്നാൽ സ്വരാജ് റൗണ്ടില്‍നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ല. സുപ്രീം കോടതിയുടെ നിര്‍ദ്ദേശം എല്ലാവരും അനുസരിക്കണമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി പറഞ്ഞു. സുപ്രിംകോടതി തന്നെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് നിയന്ത്രണങ്ങൾ വേണമെന്ന് പറയുന്നതിനാൽ ഇത്തവണ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഇനി വരാൻ പോകുന്ന പൂരങ്ങളിൽ സുരക്ഷ ഉറപ്പാക്കി അടുത്ത് നിന്ന് വെടിക്കെട്ട് കാണാനുള്ള സംവിധാനമൊരുക്കുമെന്നും സുരേഷ് ഗോപി എം.പി.
എല്ലാ വര്‍ഷവും ഇത് തുടര്‍ന്നു പോകേണ്ടതല്ലേ, ഒരു ജീവഹാനിയും സംഭവിക്കാതെ നല്ല രീതിയില്‍ തുടരണ്ടതല്ലേ, സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്നും എല്ലാവരും വെടിക്കെട്ട് കാണണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
അതേസമയം അടുത്ത വര്‍ഷം സുരക്ഷാ മാനദണ്ഡങ്ങള്‍ കൂട്ടി സംവിധാനങ്ങള്‍ ഒരുക്കണമെന്നും, ഉള്ള സൗകര്യത്തില്‍ എല്ലാവരും പൂരം ആസ്വദിക്കണമെന്നും, സുരേഷ് ഗോപി പറഞ്ഞു. ഷൂട്ടിംഗ് തിരക്കുകള്‍ ഉള്ളതിനാല്‍ പൂരത്തിന് പങ്കെടുക്കാനാകില്ലെന്നും സുരേഷ് ഗോപി അറിയിച്ചു. ഷൂട്ടിംഗ് ഉള്ളതിനാലാണ് കെ. സുരേന്ദ്രന്റെ മകന്റെ കല്യാണത്തിനും പങ്കെടുക്കാഞ്ഞത്. താന്‍ വിളിച്ച് അറിയിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവമ്പാടിയുടെ ചമയ പ്രദർശനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. പാറമേക്കാവിന്റെ ചമയപ്രദർശനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…