Firing in front of Salman Khan's residence; Police said that the accused had no plan to kill the actor
മുംബൈ: ബോളിവുഡ് താരം സല്‍മാൻ ഖാന്‍റെ വസതിക്ക് മുന്നിൽ വെടിയുതിര്‍ത്ത പ്രതികള്‍ക്ക് താരത്തെ കൊല്ലണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്ന് പോലീസ്. താരത്തെ ഒന്ന് ഭയപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്. മുംബൈ ബാന്ദ്രയിലെ സല്‍മാൻ ഖാന്‍റെ വീടിന് പുറത്താണ് പ്രതികൾ വെടിയുതിര്‍ത്തത്. ഇതിന് പുറമെ പൻവേലിലെ ഫാം ഹൗസിലും പ്രതികളെത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികളുടെ കുടുംബാംഗങ്ങളുടെ മൊഴിയും എടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ 14ന് പുലര്‍ച്ചെയാണ് സല്‍മാൻ ഖാന്‍റെ ബാന്ദ്രയിലെ വസതിക്ക് മുമ്പില്‍ രണ്ട് പേര്‍ വെടിയുതിര്‍ത്തത്. ഇരുവരും പിറ്റേന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തില്‍ വച്ചാണ് പ്രതികള്‍ പോലീസ് പിടിയിലായത്. സംഭവത്തിന് ശേഷം മുംബൈയില്‍ നിന്ന് കടന്നുകളയുകയായിരുന്നു ഇവര്‍.
ഗുണ്ടാനേതാവ് ലോറൻസ് ബിഷ്നോയിയുടെ സഹോദരൻ അൻമോല്‍ ബിഷ്നോയി ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. ഗായകൻ സിദ്ദു മൂസെവാലയുടെ കൊലയില്‍ അടക്കം പല ക്രിമിനല്‍ കേസുകളിലും പോലീസ് അന്വേഷിക്കുന്നയാളാണ് അൻമോല്‍ ബിഷ്നോയി.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…