Categories: GeneralKerala

നന്മ മരം പണി നിർത്തുന്നു…പിന്നിൽ ലക്ഷങ്ങൾ തട്ടിച്ചെന്ന ആരോപണം,ഫിറോസ് കുന്നുംപറമ്പിൽ കുരുക്കിൽ…

വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് ഫിറോസ് കുന്നുംപറമ്പില്‍. രോഗികള്‍ക്ക് വേണ്ടി ഇനി വീഡിയോ ചെയ്യില്ലെന്നും തന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ തെളിയിക്കുമെന്നും ഫിറോസ് പറഞ്ഞു. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ ഫിറോസ് ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് രണ്ടുപേര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പെട്ടന്ന് ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ഫിറോസ് പറഞ്ഞത്. തിരുവന്തപുരം സ്വദേശിയായ ആഷികാണ് ഫിറോസിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനസ് മടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തെതന്നും ഫിറോസ് പറയുന്നു. തനിക്കൊരു കുടുംബം പോലും ഉണ്ടെന്ന് ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങള്‍ ഉയരുന്നത്. സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നംപറമ്പില്‍ ഇനി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ, ഫിറോസ് കുന്നുംപറമ്പിലിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്കു പരാതി ലഭിച്ചിരുന്നു. . സേവനപ്രവര്‍ത്തനങ്ങളുടെ മറവില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചു സഹതാപ തരംഗം സൃഷ്ടിച്ചു വിദേശത്തുനിന്നു കോടിക്കണക്കിനു രൂപ സമാഹരിക്കുന്നതായി കാണിച്ചാണ് പരാതി ലഭിച്ചിരുന്നത്. നിരാലംബരായ രോഗികളെ മറയാക്കി സമാഹരിക്കുന്ന കോടിക്കണക്കിനു രൂപ ഹവാല ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്നുവെന്ന് പരാതി നല്‍കിയ അജി തോമസ് പറഞ്ഞിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ 200 കോടിയോളം രൂപയുടെ വിദേശ ഫണ്ട് ഫിറോസ് കുന്നുംപറമ്പില്‍ കൈകാര്യം ചെയ്തത് ദേശവിരുദ്ധമാണെന്നു സംസ്ഥാന സാമൂഹിക സുരക്ഷാമിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ വ്യക്തമാക്കിയിരുന്നു. എഫ്സിആര്‍എ നിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കേണ്ടത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ തട്ടിപ്പുനടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതായും മുഹമ്മദ് അഷീല്‍ പറഞ്ഞു.

200 കോടി രൂപ കേരളത്തിലേക്ക് ഇത്ര നിസ്സാരമായി വരികയും ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള സാക്ഷ്യപത്രമില്ലാതെ അത് കൈകാര്യം ചെയ്തതില്‍ ദേശവിരുദ്ധത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ ഫിറോസ് അര്‍ഹനാണ്. സര്‍ക്കാരിന്റെ വീ കെയര്‍ ഡൊണേഷന്‍ ഡോട്ട് കോമിലേക്ക് സംഭാവന ചെയ്താല്‍ ആരും പറ്റിക്കപ്പെടില്ലന്നും അദേഹം പറഞ്ഞിരുന്നു.

admin

Recent Posts

പ്രധാനമന്ത്രിയെയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ ശിവകുമാർ 100 കോടി വാഗ്ദാനം ചെയ്തു!അഡ്വാൻസായി 5 കോടി ;വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ദേവരാജ ഗൗഡ

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…

3 mins ago

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

8 mins ago

കോടതിയിലും കള്ളന്മാരുടെ വിളയാട്ടം! വയനാട് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം; പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു

വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…

33 mins ago

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

1 hour ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

1 hour ago

ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ! അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം വെളിവായി ; നേതാക്കളെ പോലെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണിതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…

1 hour ago