മയ്യോര്‍ക്ക ചാമ്പ്യന്‍ഷിപ്പ് കിരീടവുമായി യൂകി ഭാംബ്രിയും സൗത്ത് ആഫ്രിക്കയുടെ ലോയ്ഡ് ഹാരിസും
മയ്യോര്‍ക്ക : കരിയറിലെ ആദ്യ എ.ടി.പി ഡബിള്‍സ് ടെന്നീസ് കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം യൂകി ഭാംബ്രി. സ്‌പെയിനില്‍ വെച്ച് നടന്ന മയ്യോര്‍ക്ക ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ നെതര്‍ലന്‍ഡ്‌സിന്റെ റോബിന്‍ ഹാസെ-ഓസ്ട്രിയയുടെ ഫിലിപ്പ് ഓസ്‌വാള്‍ഡ് സഖ്യത്തെ കീഴടക്കിയാണ് താരം തന്റെ കരിയറിലെ ആദ്യ എ.ടി.പി. ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടത്.
സൗത്ത് ആഫ്രിക്കയുടെ ലോയ്ഡ് ഹാരിസിനൊപ്പമാണ് താരം പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ മത്സരിച്ചത് സ്‌കോര്‍: 6-3, 6-4. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും തോല്‍ക്കാതെ ആധികാരികമായാണ് സഖ്യം കിരീടത്തിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. സെമി ഫൈനലിൽ ടൂര്‍ണമെന്റിലെ ടോപ് സീഡുകളായ സാന്റിയാഗോ ഗോണ്‍സാലസ്-എഡ്വേര്‍ഡ് റോജര്‍ സഖ്യത്തെ അട്ടിമറിച്ചാണ് ഭാംബ്രി-ഹാരിസ് സഖ്യം കലാശപ്പോരിന് യോഗ്യത നേടിയത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…