India

ആദ്യ മന്ത്രിസഭാ യോഗത്തിൽ വാഗ്ദാനങ്ങൾ പാലിച്ച് രണ്ടാം മോദി സർക്കാർ

ദില്ലി: തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ ആദ്യ മന്ത്രിസഭയിൽ തന്നെ നടപ്പാക്കി കാണിച്ച് രണ്ടാം നരേന്ദ്രമോദി സർക്കാർ. പ്രകടന പത്രികയിലെ നാല് വാഗ്ദാനങ്ങളാണ് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ അംഗീകരിച്ച് നടപ്പാക്കാനൊരുങ്ങുന്നത്.

പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ പരിധി പൂർണമായും ഒഴിവാക്കിയതാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇതോടെ രാജ്യത്തെ എല്ലാ കർഷകർക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും.

ഇതോടൊപ്പം രാജ്യത്തെ വ്യാപരികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകാനുള്ള തീരുമാനവുമുണ്ടായി. മൂന്ന് കോടി ചെറുകിട വ്യാപാരികൾക്ക് ഇതിന്റെ ഗുണഫലങ്ങൾ ലഭ്യമാകും. അറുപത് വയസ്സ് മുതൽ 3000 രൂപ പെൻഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

ഇതിന് പുറമെ കർഷകർക്ക് പ്രതിമാസം 3000 രൂപയുടെ പെൻഷൻ നൽകുന്ന പദ്ധതിക്കും അംഗീകാരമായി. പങ്കാളിത്ത രീതിയിൽ നടപ്പാക്കുന്ന പദ്ധതിയിൽ സർക്കാരിനൊപ്പം കർഷകരും നിശ്ചിത തുക അടക്കണം. 18 മുതൽ 40 വയസ്സുവരെ പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകാം. 60 വയസുമുതലാണ് ഈ പെൻഷനും ലഭ്യമാക്കുക.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

2 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

5 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

5 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

5 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

5 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

6 hours ago