First group from Sudan shout slogans for Modi, India and Indian Army; protest goes viral
ദില്ലി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള കേന്ദ്ര സർക്കാറിന്റെ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നുള്ള ആദ്യ സംഘം ദില്ലിയിലെത്തി. സൗദി അറേബ്യയിലെ ജിദ്ദയിൽനിന്ന് ദില്ലി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തിൽ 367 പേരാണ് ഉള്ളത്. അതേസമയം ദില്ലിയിൽ വിമാനമിറങ്ങിയവരിൽ നല്ലൊരു വിഭാഗം മോദിയ്ക്കും ഭാരതത്തിനും ഇന്ത്യന്‍ സേനയ്ക്കും മുദ്രാവാക്യം വിളിച്ച് ആഹ്ളാദം പ്രകടിപ്പിച്ചത് കൗതുകമായി മാറി.
ഇന്ത്യന്‍ സംഘത്തെ ജിദ്ദയില്‍ നിന്നും യാത്രയാക്കിയത് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരനായിരുന്നു. ഇത് അഭിമാനവും ആഹ്ളാദവും നല്‍കുന്ന നിമിഷമാണെന്നാണ് വി. മുരളീധരന്‍ പ്രതികരിച്ചത്. അതോടൊപ്പം രക്ഷാ ദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും ഒരുക്കി നല്‍കിയ സൗദി മന്ത്രാലയത്തിന് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.
കൂടാതെ ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും വളരെയധികം പിന്തുണ നൽകുന്ന നരേന്ദ്രമോദിക്കും വി.മുരളീധരന്‍ നന്ദി പറഞ്ഞു. വ്യോമസേനയുടെ സി 130 വിമാനത്തിലും നേവിയുടെ ഐന്‍എസ് സുമേധയിലുമാണ് ഇന്ത്യക്കാരെ സുഡാനിൽ നിന്നും ദില്ലിയിലെത്തിച്ചത്. വി. മുരളീധരന്‍ നേതൃത്വം നല്‍കുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയില്‍ ഇപ്പോഴും തുടരുകയാണ്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…