കേരളത്തിൽ നിന്നും ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിലേക്കുള്ള ആദ്യ തീവണ്ടി നാളെ പുറപ്പെടും. ആസ്ത എന്ന പേര് നൽകിയിരിക്കുന്ന തീവണ്ടി രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിൽ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്യും. ബിജെപിയാണ് ഭക്തർക്കായി തീർത്ഥാടനത്തിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രയുടെ ടിക്കറ്റ് നിരക്കായ 2930 രൂപ യാത്രക്കാർ തന്നെ വഹിക്കേണ്ടി വരും. ഭക്ഷണം, താമസം, ദർശനം എന്നിവയ്ക്കായുള്ള സൗകര്യം ബിജെപിയുടെ പ്രവർത്തകർ ഒരുക്കും.
നാളെ 12 മണിയ്ക്ക് കോട്ടയത്ത് വച്ച് യാത്രികരുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സംസാരിക്കും. വരും ദിവസങ്ങളിലും കേരളത്തിൽ നിന്നുള്ള ഭക്തർക്കായി ആസ്ത തീവണ്ടികൾ സർവ്വീസുകൾ നടത്തും എന്നാണ് ലഭിക്കുന്ന വിവരം.
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…