Saturday, June 15, 2024
spot_img

കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ ! യാത്ര തിരിക്കുക കൊച്ചുവേളിയിൽ നിന്ന്: ഭക്തർക്ക് സൗജന്യ താമസ ഭക്ഷണ സൗകര്യങ്ങളൊരുക്കി ബിജെപി

കേരളത്തിൽ നിന്നും ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിലേക്കുള്ള ആദ്യ തീവണ്ടി നാളെ പുറപ്പെടും. ആസ്ത എന്ന പേര് നൽകിയിരിക്കുന്ന തീവണ്ടി രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിൽ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്യും. ബിജെപിയാണ് ഭക്തർക്കായി തീർത്ഥാടനത്തിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രയുടെ ടിക്കറ്റ് നിരക്കായ 2930 രൂപ യാത്രക്കാർ തന്നെ വഹിക്കേണ്ടി വരും. ഭക്ഷണം, താമസം, ദർശനം എന്നിവയ്ക്കായുള്ള സൗകര്യം ബിജെപിയുടെ പ്രവർത്തകർ ഒരുക്കും.

നാളെ 12 മണിയ്ക്ക് കോട്ടയത്ത് വച്ച് യാത്രികരുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സംസാരിക്കും. വരും ദിവസങ്ങളിലും കേരളത്തിൽ നിന്നുള്ള ഭക്തർക്കായി ആസ്ത തീവണ്ടികൾ സർവ്വീസുകൾ നടത്തും എന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles