'First win at Rae Bareli before challenging the front line'; Chess legend Garry Kasparov mocks Rahul Gandhi
ദില്ലി: മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപായി ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ എന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ലോക ചെസ് ചാമ്പ്യൻ ഗാരി കാസ്പറോവ്. രാഹുലിനെ പരിഹസിച്ച് ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയായിട്ടാണ് കാസ്പറോവിന്റെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി ചെസ് കളിക്കുന്ന ഒരു വീഡിയോ കോൺഗ്രസ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. ഗാരി കാസ്പറോവിനെയാണ് ഈ വീഡിയോയിൽ തന്റെ ഇഷ്ട ചെസ് കളിക്കാരനായി രാഹുൽ എടുത്ത് പറയുന്നത്. ചെസ് കളിയും രാഷ്ട്രീയവും താരതമ്യം ചെയ്തും രാഹുൽ സംസാരിക്കുന്നുണ്ട്. രാഷ്ട്രീയക്കാർക്കിടയിലെ ഏറ്റവും മികച്ച ചെസ് കളിക്കാരനെന്നാണ് രാഹുൽ ഇതിൽ സ്വയം വിശേഷിപ്പിക്കുന്നത്.
ഈ വീഡിയോ പങ്കുവച്ച് കൊണ്ടാണ് ഒരു ഉപയോക്താവ് രാഹുലിനെ പരിഹസിച്ചത്. ‘കാസ്പറോവും വിശ്വനാഥൻ ആനന്ദുമെല്ലാം നേരത്തെ വിരമിച്ചത് കൊണ്ട് നമ്മുടെ കാലത്തെ ഏറ്റവും വലിയ ചെസ് പ്രതിഭയെ അവർക്ക് നേരിടേണ്ടി വന്നില്ല. അത് വലിയ ആശ്വാസമായി തോന്നുന്നു’ എന്നായിരുന്നു പരിഹാസം. ഈ പോസ്റ്റിന് മറുപടിയായിട്ടാണ് കാസ്പറോവ് പ്രതികരിച്ചത്. വെല്ലുവിളികൾ നടത്തുന്നതിന് മുൻപായി റായ്ബറേലിയിൽ വിജയിച്ച് കാണിക്കൂ എന്നാണ് അദ്ദേഹം കുറിച്ചത്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…