India

ആർ എസ്സ് എസ്സ് സർസംഘ് ചാലക് മോഹൻ ഭാഗവത് അഞ്ചു ദിവസം യു പി യിൽ ക്യാമ്പ് ചെയ്യും; ഗോരഖ്‌പൂരിലെ കാര്യകർത്താ ക്യാമ്പിൽ പങ്കെടുക്കും; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യത!

ഗോരഖ്‌പൂർ: അഞ്ചു ദിവസത്തെ സംഘടനാ പരിപാടികൾക്കായി രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹൻ ഭാഗവത് ഉത്തർപ്രദേശിലെത്തി. ബുധനാഴ്ചയോടെ സംസ്ഥാനത്ത് എത്തിയ അദ്ദേഹം അടുത്ത അഞ്ചു ദിവസം ഇവിടെ തങ്ങും. ഇന്നലെ അദ്ദേഹം ഗോരഖ്‌പൂരിലെ കാര്യകർത്താ വികാസ് വർഗ്ഗിൽ പങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചർച്ച നടത്തും. കാശി, ഗോരഖ്‌പൂർ, കാൺപൂർ, അവധ് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള 280 ലധികം കാര്യകർത്താക്കളാണ് വർഗ്ഗിൽ പങ്കെടുക്കുന്നത്. സംഘശാഖകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും സംഘം ഏറ്റെടുത്തിരിക്കുന്ന വിവിധ പ്രോജക്ടുകൾ നടപ്പാക്കുന്നതിനെ കുറിച്ചുമുള്ള നിർദ്ദേശങ്ങൾ സർസംഘ് ചാലക് കാര്യകർത്താക്കൾക്ക് നൽകിയതായാണ് സൂചന. സംഘപ്രവർത്തകരുമായും പരിശീലകരുമായും പ്രത്യേകം പ്രത്യേകം യോഗങ്ങളിൽ അദ്ദേഹം സംവദിക്കും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ട സംസ്ഥാനമാണ് ഉത്തർപ്രദേശ്. തിരിച്ചടിക്ക് കാരണമായ ഘടകങ്ങൾ പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിക്കുകയാണ്. കേന്ദ്ര മന്ത്രിമാരടക്കം തെരഞ്ഞെടുപ്പിൽ പരാജയമറിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സർസംഘ് ചാലക് അഞ്ചു ദിവസം സംസ്ഥാനത്ത് തങ്ങുന്നതും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതും.

തിങ്കളാഴ്ച നാഗപ്പൂരിലും സമാനമായ കാര്യകർത്ത വികാസ് വർഗ്ഗിൽ ആർ എസ്സ് എസ്സ് മേധാവി പങ്കെടുത്തിരുന്നു. നാഗ്പൂരിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് മണിപ്പുർ വിഷയം മുൻഗണന നൽകി പരിഹരിക്കണമെന്ന നിർദ്ദേശം അദ്ദേഹം നൽകിയത്. ‘കഴിഞ്ഞ ഒരു വർഷമായി മണിപ്പുർ സമാധാനത്തിനായി കാത്തിരിക്കുകയാണ്. പത്തുവർഷം അവിടെ സമാധാനം പുലർന്നിരുന്നു. വർഷങ്ങളായി നിലനിന്നിരുന്ന സംഘർഷങ്ങൾ അവസാനിച്ചു എന്ന് എല്ലാവരും കരുതിയതാണ്. പെട്ടെന്നാണ് സംസ്ഥാനം സംഘർഷത്തിന്റെ പിടിയിലായത്. തെരഞ്ഞെടുപ്പ് അവസാനിച്ച സ്ഥിതിക്ക് മണിപ്പുർ വിഷയം മുൻഗണന നൽകി പരിഹരിക്കണം’ – അദ്ദേഹം പറഞ്ഞു

Kumar Samyogee

Recent Posts

ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെൻഷൻ ! നടപടി അഴിമതിക്കേസിൽ പ്രതിയായതോടെ

തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…

4 minutes ago

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ !അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് നാറ്റോ രഹസ്യാന്വേഷണ ഏജൻസി

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

2 hours ago

വിദ്യാഭ്യാസ മന്ത്രി നിരുത്തരവാദപരമായി പ്രസ്താവന നടത്തി വർഗീയത ഇളക്കിവിടുന്നു I KP SASIKALA TEACHER

സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…

2 hours ago

ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്കെതിരെ വൻ പ്രതിഷേധം ! ചന്ദ്ര ദാസിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ആയിരങ്ങൾ തെരുവിൽ ; ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നിൽ പ്രകടനവുമായി വിഎച്ച്പിയും ബജ്രംഗ് ദളും; ബംഗ്ലാദേശ് പതാക കത്തിച്ചു

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…

4 hours ago

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? I R SREELEKHA

ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…

5 hours ago